Home | Community Wall | 

Ocat Kerala
Posted On: 25/08/19 20:10

 

ആമസോണ്‍ നഷ്ടപ്പെടുന്നത്
എന്നെന്നേക്കുമായി...
വീണ്ടെടുക്കല്‍ അസാധ്യം...!!!

ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. ലോക രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചതിനേത്തുടര്‍ന്ന് ബ്രസീലിയന്‍ പ്രസിഡന്റും തീവ്ര വലതുപക്ഷക്കാരനുമായ ജെയര്‍ ബൊള്‍സൊനാരോ തീ കെടുത്താന്‍ സൈന്യത്തെ അയച്ചു എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്ത. പലയിടങ്ങളിലായി 25,000ത്തോളം കാട്ടുതീകളാണ് ആമസോണിനെ തിന്നു തീര്‍ത്തുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മാത്രം ആമസോണില്‍ 40,000 തീപിടുത്തമുണ്ടായെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

ലോക പ്രസിദ്ധ വിനോദ സഞ്ചാര നഗരവും ബ്രസീലിന്റെ സാമ്പത്തിക തലസ്ഥാനവുമായ സാവോ പോളോയില്‍ കുറച്ചു ദിവസങ്ങളായി സൂര്യന്‍ അസ്തമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഇരുട്ട് പരക്കുകയാണ്. കാട് കത്തിയുണ്ടാകുന്ന വിഷപ്പുകയുടെ അളവും വ്യാപ്തിയും അത്രയേറെയുണ്ട്. ഭൂമിയുടെ വലിയൊരളവ് കാര്‍ബണ്‍ ഡയോക്‌സൈഡും ശേഖരിച്ചെടുത്ത് ലോകത്തിന് വേണ്ട ആറ് ശതമാനം ഓക്‌സിജനും പുറത്തുവിടുന്നത് ആമസോണാണ്. നൂറ് കോടികണക്കിന് മരങ്ങളുള്ള, ആഗോള താപനം തടയുന്ന ആമസോണ്‍ കത്താന്‍ തുടങ്ങിയിട്ടും നോത്രദാം പള്ളിയുടെ മേല്‍ക്കൂര കത്തിയ അത്ര കവറേജ് പോലും കിട്ടുന്നില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളോടും കാലാവസ്ഥാ വ്യതിയാനത്തോടുമുള്ള മനുഷ്യകുലത്തിന്റെ നിസംഗതയുടെ അടയാളമാണിത്. കാലിഫോര്‍ണിയയിലെ മിക്ക കാട്ടുതീയും യാദൃശ്ചികമായി സംഭവിക്കുന്നതാണെങ്കില്‍ ബ്രസീലിലേത് കത്തിക്കുന്നതാണ്, കയ്യേറ്റകൃഷിയും കാലിമേയ്ക്കലും കൂടുതല്‍ വ്യാപിക്കാനായി.

ആമസോണ്‍ തീകളേക്കുറിച്ചുള്ള കണക്കുകള്‍ പേടിപ്പിക്കുന്നതാണ്. ബ്രസീലിയന്‍ ഭരണകൂടത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വേനല്‍ക്കാലത്തേക്കാള്‍ ഇത്തവണയുണ്ടായത് 80 ശതമാനത്തിലധികം തീയാണ്. ലോകത്താകമാനമായി നടക്കുന്ന വനനശീകരണത്തിന്റെ തോത് കുതിച്ചുയര്‍ന്നിരിക്കുന്നു. കഴിഞ്ഞ ജനുവരി മുതല്‍ മാത്രം 2,140 ചതുരശ്ര കിലോമീറ്റര്‍ കാട് നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഈ സമയത്തുണ്ടായിരുന്നതിനേക്കാള്‍ 39 ശതമാനം കൂടുതല്‍

ആമസോണ്‍ മഴക്കാടുകള്‍ പ്രാക്തന ഗോത്രവിഭാഗക്കാര്‍ അടങ്ങുന്ന വലിയൊരു വിഭാഗം ബ്രസീലുകാരുടെ വാസയിടമാണ്. പക്ഷെ, ഒരു കാര്‍ബണ്‍ ശേഖരമാണെന്ന കാര്യമെടുത്താല്‍ ആമസോണ്‍ ഓരോ മനുഷ്യന്റേയും നിലനില്‍പിന്റെ അടിസ്ഥാനമാണ്. ഇല്ലാതായാല്‍ ആമസോണ്‍ എന്ന സിസ്റ്റത്തെ വീണ്ടെടുക്കാന്‍ മനുഷ്യകുലത്തിന് കഴിയില്ല. ആമസോണിയയിലെ ജൈവ വൈവിധ്യം ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ അത് വീണ്ടും പൂര്‍ണ്ണമാകാന്‍ വേണ്ടിവരിക ഏതാണ്ട് നൂറ് കോടി വര്‍ഷങ്ങളാണ്. ഹോമോ സാപ്പിയന്‍സ് (മനുഷ്യന്‍) എന്ന ജീവിവര്‍ഗം നിലവില്‍ വന്ന ശേഷമുള്ള കാലഘട്ടത്തിന്റെ 33 ഇരട്ടി.

(എന്‍വയോണ്‍മെന്റല്‍ ജേണലിസ്റ്റ് റോബിന്‍സണ്‍ മേയര്‍ ദി അത്‌ലാന്റിക് ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)


 



















Article URL:







Quick Links

kizhakkambalam 20 20 - Kitex Sabu - Panchayath election - administration

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിര... Continue reading


ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.

ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു. അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും. ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായി... Continue reading


ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.

# എവിടെപോയാലുംപിടിച്ചുപറി ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്. # വയനാട് വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവ... Continue reading


#പൊന്നുവിന്_നീതി_കിട്ടണം - ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരൻ യൂദാസും

ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരന് യൂദാസും,, പിന്നെ യഹൂദാ പടയാളികളുടെ മുമ്പാകെ അറക്ക പെടുവാൻ പോകുന്ന ഒരു കുഞ്ഞാടിനെ പോലെ.. നമ്മുടെ പൊന്നു നിൽക്കുന്നത് കണ്ടില്ലേ  ... ഇവിടെ മതമില്ല ,ജാതിയില്ല വർ... Continue reading


കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..

കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..   1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ... Continue reading