Home | Community Wall | 

Kandathum Kettathum
Posted On: 02/10/19 09:10
സ്വന്തമായി സിസേറിയൻ നടത്തിയ സ്ത്രീ

 

സ്വന്തമായി സിസേറിയൻ നടത്തിയ സ്ത്രീ

"എന്‍റെ വേദന എനിക്കു സഹിക്കാൻ
കഴിയുന്നതിൽ അപ്പുറമായിരുന്നു.
എന്‍റെ കുട്ടി മരിക്കുകയാണെങ്കിൽ ഞാനും കൂടെ
മരിക്കും എന്നു തന്നെ തീർച്ചപ്പെടുത്തി.
പക്ഷെ അവൻ വളരുകയാണെങ്കിൽ അവൻ
വളരുന്നതു കാണാൻ ഞാൻ ഒപ്പമുണ്ടാകും
എന്നു ഞാൻ വിചാരിച്ചു."

മെക്‌സിക്കോയിലെ ഒരു കുഗ്രാമത്തിലെ
ഒരു ഗ്രാമീണ സ്ത്രീ അടുക്കളയിലെ കറിക്കത്തി
കൊണ്ട് സ്വന്തം വയറു കീറി കുഞ്ഞിനെ
പുറത്തെടുത്ത സംഭവം വൈദ്യ ലോകത്തെ മുഴുവൻ ഞെട്ടിച്ചു. അമ്മയും കുഞ്ഞും ഇന്നും സുഖമായിരിക്കുന്നു. ഇനസ് റമീരസ് പേരെ (Ines Ramirez Perez) എന്ന 40 വയസുകാരി മെക്സിക്കോയിലെ
വൈദ്യുതിയും ടെലിഫോൺ സൗകര്യങ്ങളുമില്ലാത്ത ഗ്രാമമായ ഒഹാക്കയിലെ (Oaxaca)
താമസക്കാരിയായിരുന്നു. അവർക്കു 7 കുട്ടികൾ
ഉണ്ടായിരുന്നു. 2000 മാർച്ച് 5 ന് അവരുടെ അടുത്ത കുഞ്ഞിന്‍റെ പ്രസവ വേദന അനുഭവപ്പെട്ടെങ്കിലും
അത് അസഹനീയമായത് അർദ്ധരാത്രിയോടയാണ്. സ്ഥലത്തില്ലാതിരുന്ന ഭർത്താവിനെ വിളിക്കുവാനോ, വൈദ്യ സഹായം തേടാനോ കഴിഞ്ഞില്ല.

രണ്ടു വർഷം മുമ്പ് അവരുടെ ഒരു കുട്ടി സിസേറിയൻ സൗകര്യം ലഭിക്കാതെ മരിച്ചിരുന്നു.
തുടർന്നു സാധാരണ പ്രസവം സാധ്യമല്ലായിരുന്നു.
അടുത്ത കുഞ്ഞിനും അതേ ദുർഗതി സംഭവിക്കുമോ എന്ന ഭയപ്പാടിൽ എന്തും നേരിടാനുള്ള മാതൃത്വ
പ്രേരണയിൽ റമീരസ് ധൈര്യ പൂർവം വയറു കീറി
കുട്ടിയെ പുറത്തെടുക്കാൻ തിരുമാനിച്ചു.
പിന്നീട് ഈ സംഭവത്തെ കുറിച്ച് ഒരു
പത്രലേഖകനോട് ഇങ്ങനെ പറഞ്ഞു.

"എന്‍റെ വേദന എനിക്കു സഹിക്കാൻ കഴിയുന്നതിൽ അപ്പുറമായിരുന്നു.
എന്‍റെ കുട്ടി മരിക്കുകയാണെങ്കിൽ ഞാനും കൂടെ
മരിക്കും എന്നു തന്നെ തീർച്ചപ്പെടുത്തി.
പക്ഷെ അവൻ വളരുകയാണെങ്കിൽ അവൻ
വളരുന്നതു കാണാൻ ഞാൻ ഒപ്പമുണ്ടാകും എന്നു ഞാൻ വിചാരിച്ചു."

റമീരസിന് സിസറിയനെക്കുറിച്ചുള്ള വേണ്ടത്ര
അറിവോ, വൈദ്യ പരിശീലനമോ ഉണ്ടായിരുന്നില്ല.
3 ചെറിയ ഗ്ലാസ് മദ്യം വെള്ളം ചേർക്കാതെ
കുടിച്ചതിനു ശേഷം അടുക്കളയിലെ 15 സെ. മീ.
നീളമുള്ള മരപ്പിടിയുള്ള കറിക്കത്തി കൊണ്ട് വയറുകീറാനുള്ള ശ്രമങ്ങൾ തുടങ്ങി. മൂന്നാമത്തെ
ശ്രമത്തിൽ പൊക്കിളിനു വലതു വശത്തു‌ നിന്നും
താഴോട്ട് കീറി മുറിച്ചു. കത്തിയുടെ പിടിയിൽ
പിടിക്കാതെ മൂർച്ചയുള്ള ഭാഗത്തിന്‍റെ മുകളിൽ
പിടിച്ചായിരുന്നു ശക്തിയായി വയറ്റിലേക്കു കത്തി ആഴ്ത്തി ഇറക്കിയത് . വേദന കൊണ്ട് റമീരസ്
ഉറക്കെ കരഞ്ഞു. ആ മുറിവിന്‌ 17 സെ. മീ.
വലിപ്പമുണ്ടായിരുന്നു. ഒരു മണിക്കൂർ നേരത്തെ
പരിശ്രമത്തിനു ശേഷം ഗർഭപാത്രവും കീറി മുറിച്ച്
ഒരു ആൺകുഞ്ഞിനെ കാലിൽ പിടിച്ചു
പുറത്തെടുത്തു. പുറത്തു വന്നയുടനെ അവൻ ശ്വാസമെടുക്കുകയും കരയുകയും ചെയ്തപ്പോൾ റമീരസിന് ആശ്വാസമായി. ഒരു കത്രിക കൊണ്ട് പൊക്കിൾ കൊടിയും വേർപെടുത്തിയ ശേഷം
തന്‍റെ അന്തരാവയവങ്ങൾ അകത്തേക്കു തന്നെ
തള്ളി വച്ചു. മൂത്ത മകൻ 8 വയസ്സുള്ള
ബെനീറ്റോയോട് (Benito) ടൗണിൽ ചെന്ന് ഒരു
നഴ്‌സിനെ വിളിച്ചു കൊണ്ടു വരാൻ പറഞ്ഞു കൊണ്ട്‌ അവർ അബോധാവസ്ഥയിലേക്ക് മറഞ്ഞു.
ബോധം തിരിച്ചു കിട്ടിയപ്പോൾ ഒരു സ്വെറ്റർ കൊണ്ടു മുറിവ് വരിഞ്ഞു കെട്ടി.

ഏതാനും മണിക്കൂറുകൾക്കു ശേഷം ഒരു നഴ്സും
ഒരു പുരുഷ സഹായിയും എത്തിച്ചേരുമ്പോൾ
അമ്മയും കുഞ്ഞും സുഖമായി കിടക്കുന്നതാണു
കണ്ടത്. അദ്ദേഹം അവളുടെ മുറിവുകൾ വീട്ടിലെ
സൂചിയും നൂലും ഉപയോഗിച്ചു തുന്നി കെട്ടി.
ഒരു മിനി ബസിൽ അമ്മയെയും കുഞ്ഞിനെയും ഒരു വൈക്കോൽ കിടക്കയിൽ കിടത്തി അടുത്തുള്ള ഒരു ക്ലിനിക്കിലേക്കു യാത്രയായി. രണ്ടു മണിക്കൂർ യാത്ര കഴിഞ്ഞു ക്ലിനിക്കിലെത്തിയപ്പോൾ അവിടെയുള്ള നേഴ്സ് ഒന്നു നോക്കിയ ഉടനെ
സാൻ പെത്രോയിലുള്ള (San Pedro)
ഹോസ്പിറ്റലിലേക്ക് പോകാൻ പറഞ്ഞു.
അമ്മയെയും കുഞ്ഞിനെയും കിടത്തി ഏതാനും
മണിക്കൂറുകൾ ടാർ ചെയ്യാത്ത റോഡിലൂടെ യാത്ര ചെയ്ത് കൊണ്ടിരിക്കുമ്പോൾ തന്നെ അവളുടെ മദ്യത്തിന്‍റെ ലഹരി തീർന്നു. കടുത്ത വേദനയിൽ അവർ വീണ്ടും ബോധരഹിതയായി.

സാൻ പെത്രോ ഹോസ്പിറ്റലിൽ അവളുടെ ആദ്യ
ശസ്ത്രക്രിയ നടന്നതു പ്രസവത്തിനു ശേഷം
16 മണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു. അവളുടെ
അന്തരാവയവങ്ങൾക്കു കുഴപ്പമൊന്നും
ഇല്ലായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം
അവളെ ഡിസ്ചാർജ് ചെയ്തപ്പോൾ തിരിച്ചു പോയത് ഒരു ബസ്സിൽ ആയിരുന്നു. മലകളും കുന്നുകളും
കറങ്ങി തിരിഞ്ഞു ബസ് അവളുടെ
ഗ്രാമത്തിലെത്താൻ 12 മണിക്കൂർ സമയമെടുത്തു. അവളുടെ ഗ്രാമം അടുക്കാറായപ്പോൾ ബസിൽ
നിന്നും ഇറങ്ങി. ആ കുട്ടിയെ പുറത്തു കെട്ടി ഒന്നര
മണിക്കൂർ നടന്ന് എളുപ്പവഴിയിലൂടെ വീട്ടിൽ
തിരിച്ചെത്തി. ലോകത്തിലെ ആദ്യത്തേതും അവസാനത്തേതുമായ സ്വയം സിസേറിയൻ നടത്തിയ
അമ്മയും മകൻ ഒലാന്‍റോയും (orlando)
ഇന്നും സസന്തോഷം ജീവിക്കുന്നു.

കടപ്പാട് Sandhya Sheby




Article URL:







Quick Links

kizhakkambalam 20 20 - Kitex Sabu - Panchayath election - administration

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിര... Continue reading


ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.

ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു. അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും. ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായി... Continue reading


ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.

# എവിടെപോയാലുംപിടിച്ചുപറി ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്. # വയനാട് വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവ... Continue reading


#പൊന്നുവിന്_നീതി_കിട്ടണം - ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരൻ യൂദാസും

ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരന് യൂദാസും,, പിന്നെ യഹൂദാ പടയാളികളുടെ മുമ്പാകെ അറക്ക പെടുവാൻ പോകുന്ന ഒരു കുഞ്ഞാടിനെ പോലെ.. നമ്മുടെ പൊന്നു നിൽക്കുന്നത് കണ്ടില്ലേ  ... ഇവിടെ മതമില്ല ,ജാതിയില്ല വർ... Continue reading


കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..

കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..   1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ... Continue reading