Home | Community Wall | 

Kandathum Kettathum
Posted On: 27/10/19 10:25
രക്ഷപെടാൻ എന്താണ് വഴി?

 

നോർത്ത് ഇന്ത്യയിൽ ഇത് എന്റെ 23th ദീപാവലി. പക്ഷെ ഇത്രമാത്രം എല്ലാ അർത്ഥത്തിലും ശുഷ്കമായ ഒരു ഇരുണ്ടകാലഘട്ടം ഉണ്ടായിട്ടില്ല. സാമ്പത്തിക മാന്ദ്യം വ്യക്തികളെ അല്ല കുടുംബ വ്യവസ്ഥയെയും സാമൂഹിക പശ്ചാത്തലത്തെയും വ്യാവസായിക വളർച്ചയെയും ബാധിച്ചിരിക്കുന്നു.. പരസ്പരം സമ്മാനപൊതികൾ വിതരണം ചെയ്യുക, സ്നേഹ സമാധാന ഐശ്വര്യ പൂർണമായ ദീപാവലി ആശംസകൾ നേരുക ഇതാണ് പതിവ്.. പക്ഷെ ഇത്തവണ പതിവുകൾ എല്ലാം തെറ്റി.. തെരുവുകളിൽ, കടകളിൽ, എങ്ങും ഒരു തിരക്കും ഇല്ല.. വഴികളും പൊതു നിരത്തുകളും ശൂന്യം.. എങ്ങും ദീപാലങ്കാരങ്ങൾ, കൊടി തോരണങ്ങൾ ഒക്കെ ആഴ്ചകൾ പകലെ തൂങ്ങുമായിരുന്ന മുൻകാലങ്ങളെ അപേക്ഷിച്ചു ഇത്തവണ അധികം എങ്ങും ദീപങ്ങളാൽ അലങ്കരിക്കപ്പെട്ടിട്ടില്ല. പടക്കങ്ങൾ കർണ ഭേദകമായ അവസ്ഥയിൽ ആയിരുന്നു എങ്കിൽ ഇത്തവണ പണ്ടത്തെ പൊട്ടാസ് തോക്കിൽ നിന്നും ഉതിരുന്ന പോലെ അങ്ങും ഇങ്ങും ഒരു ചെറിയ ശബ്ദം മാത്രം.. കാരണം ആരുടെയും കയ്യിൽ പണമില്ല.. ഇനിയും മുന്നോട്ടുള്ള നാളുകൾ വല്ലാതെ പേടിപ്പെടുത്തുന്നു..

ജനം തെരുവിൽ ഇറങ്ങാൻ ദിനങ്ങൾ മാത്രം ബാക്കി.. കക്കൂസും ശുചിമുറിയും മാത്രം പോരാ മനുഷ്യന് വിശപ്പ് അടക്കാൻ എന്തെങ്കിലും വേണമല്ലോ?

വ്യാവസായിക തകർച്ച എന്ന് പറയുമ്പോൾ 60%ഫാക്ടറികൾക്ക് താഴിട്ടു. ഇനിയും 40% എപ്പോൾ വേണമെങ്കിലുംപൂട്ടാം എന്തായാലും കരകയറാൻ സാധ്യത ഇല്ല എന്നു തന്നെ പറയേണ്ടി വരും. അതുകൊണ്ട് തന്നെ ജോലികൾ നഷ്ടപ്പെട്ടവരുടെ കണക്ക് ഭീകരം.

ലക്ഷങ്ങൾ ശമ്പളം മേടിച്ചിരുന്ന അഭ്യസ്തവിദ്യർ ജോലി അന്വേഷിച്ചു തെക്കും വടക്കും നടക്കുന്ന കാഴ്ച്ച ഡൽഹിയിൽ സർവസാധാരണം.. ഫാക്ടറികൾ പൂട്ടിയത് വഴി തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ വീട്ടിലെ അടുപ്പും പുക ഏരിയാതായി. ഇനിയെന്ത് എന്നു മാത്രം പരസ്പരം ചോദ്യം ഉയരുന്നു.

ആഹാരം, വസ്ത്രം പാർപ്പിടം ഇത് ഒരു സാധരണ മനുഷ്യന്റെ പ്രാധമിക ആവശ്യമാണ്. ഇത് നിറവേറ്റാൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഏതൊരു ഗവണ്മെന്റിനും ഉത്തരവാദിത്തവും ഉണ്ട്. ഒരർത്ഥത്തിൽ ജനാധിപത്യം ഇന്ന് പണാധിപത്യത്തിനു വഴി മാറി എങ്കിലും ഇന്ത്യയിലെ മുഴുവൻ ജനങ്ങളും പട്ടിണി പാവങ്ങൾ ആയി ഏതാണ്ട് സമത്വം എന്ന കോൺസെപ്റ് തത്വത്തിൽ പ്രാബല്യത്തിൽ വന്നു എന്നു മനസിലാക്കുന്നു.

അതെ... ഒരൊറ്റ ചോദ്യം ഉയരുന്നു.. ഇണയുമെന്തു? എങ്ങനെ മുന്നോട്ട് പോകും? കണ്ണടച്ചാലും തുറന്നാലും എല്ലാം അന്ധകാരം മാത്രം..

ഹോം ലോൺ, വാഹന ലോൺ, എഡ്യൂക്കേഷൻ ലോൺ അങ്ങനെ കടങ്ങളുടെ പാരാവാരം.. ഉള്ള ജോലി ഇനി എത്ര നാൾ എന്നറിയില്ല, മക്കൾ.. അവരുടെ പഠനം, വിവാഹം, ജോലി, ചുറ്റുപാട് അതൊക്ക എങ്ങനെ??

പിടിച്ചുപറിയും മോഷണവും അഴിമതിയും മറ്റൊരു വശത്തു.. പെട്രോൾ വില വർദ്ധനവ് സർക്കാർ ഖജനാവിന്റെ കനം കൂട്ടുമ്പോൾ പാവപ്പെട്ടവന്റെ മടിശീല വലിച്ചു കീറുന്നു..

രോഗവും പ്രതിരോധശേഷി കുറവും ഭാരിച്ച ചികിത്സ ചിലവുകളും.. അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും.. പോഷകാഹാരക്കുറവും, വിഷവും മലിനവുമായ ഭക്ഷ്യ പദാർത്ഥങ്ങളുടെ ലഭ്യതയും കൂടുതൽ ദുരിതങ്ങൾ വിതക്കുന്നു. ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ഇന്ന് ഒരു വീട്ടിൽ ഒന്നെന്നപോലെ.. രക്ഷപെടാൻ എന്താണ് വഴി?

ആത്മഹത്യയും കൊലപാതകവും അപകട മരണവും നിത്യ സംഭവങ്ങൾ.. ക്രമസമാധാനം എന്താണ് എന്നു ജനം മറന്നു തുടങ്ങി.. ഇപ്പോൾ അതിന്റെ അർത്ഥവും അന്തരാർത്ഥവും തേടി അലയുന്നു..

ജീവിതം അക്ഷരാർത്ഥത്തിൽ വഴി മുട്ടി.. സാമ്പത്തിക വിദഗ്ധരും പ്രതിഭാശാലികളും മൗനം അവസാനിപ്പിക്കണം.. തകർന്നടിഞ്ഞു കഴിഞ്ഞ ഈ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥിതിയെ താങ്ങി നിർത്താൻ വേണ്ട അവശ്യമാർഗങ്ങൾ സ്വീകരിക്കണം... ഇല്ലെങ്കിൽ ഇന്ത്യക്ക് ഇനിയൊരിക്കലും ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്ന സത്യം മനസ്സിലാക്കണം..

ദീപാവലി ആഘോഷങ്ങൾ വല്ലാതെ ശോഷിക്കപ്പെട്ട ഈ ദിനം മനസ്സിൽ ആധിയും ആശങ്കയും ഉയർത്തിയതിനാൽ മാത്രം കുറിച്ച ഒരു കുറിപ്പ്പ്

ശുഷ്കിച്ച ആഘോഷവേളയിലും ഏവർക്കും മനസ്സ് നിറഞ്ഞ ദീപാവലി ആശംസകൾ..

Deepa Manoj
 
 
 
 
 
 
 
 
 
 
 



Article URL:







Quick Links

kizhakkambalam 20 20 - Kitex Sabu - Panchayath election - administration

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിര... Continue reading


ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.

ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു. അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും. ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായി... Continue reading


ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.

# എവിടെപോയാലുംപിടിച്ചുപറി ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്. # വയനാട് വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവ... Continue reading


#പൊന്നുവിന്_നീതി_കിട്ടണം - ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരൻ യൂദാസും

ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരന് യൂദാസും,, പിന്നെ യഹൂദാ പടയാളികളുടെ മുമ്പാകെ അറക്ക പെടുവാൻ പോകുന്ന ഒരു കുഞ്ഞാടിനെ പോലെ.. നമ്മുടെ പൊന്നു നിൽക്കുന്നത് കണ്ടില്ലേ  ... ഇവിടെ മതമില്ല ,ജാതിയില്ല വർ... Continue reading


കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..

കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..   1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ... Continue reading