Home | Community Wall | 

Kandathum Kettathum
Posted On: 24/11/19 15:51
കണക്ഷൻ റദ്ദാക്കാക്കുന്നവരുടെ എണ്ണം വളരെ കൂടിയതിനാൽ ജോലിത്തിരക്കാണ് അതാണ് ഫൈനൽ സെറ്റിൽമെന്റ് താമസിക്കുന്നത്.......

 

ഉപയോഗ ശൂന്യമായ ഒരു കാഴ്ച്ച വസ്തുവായി ലാൻഡ് ഫോൺ മാറിയിട്ട് വർഷങ്ങളായെങ്കിലും ഒരു ഗൃഹാതുരത്വമാണ് മാസ വാടക നൽകി അത് നിലനിർത്തുവാൻ പ്രേരിപ്പിച്ചത്. ഒരാഴ്ച്ച പ്രവർത്തിച്ചാൽ ഒന്നരയാഴ്ച പ്രവർത്തന രഹിതമാകുന്നതാണ് കഴിഞ്ഞ കുറച്ചുകാലത്തെ ഇതിന്റെ ശീലം. മൂന്നു മാസം മുമ്പ് നിശ്ചലമായ ഫോൺ പലകുറി പരാതിപ്പെട്ടിട്ടും ഒരുമാസത്തോളം പ്രവർത്തിക്കാതെ വന്നപ്പോഴാണ് ഇത് ഒഴിവാക്കിയിയേക്കാം എന്ന് തീരുമാനിച്ചത്. ഓഫീസിലെത്തി വെള്ള പേപ്പറിൽ അപേക്ഷ നൽകി ഇൻസ്ട്രമെന്റ് തിരികെയേൽപ്പിച്ച് മറ്റോരോഫീസിൽ ചെന്ന് ബിൽ സെറ്റില്മെന്റിനെ കുറിച്ചും സംസാരിച്ചു. നടപടികൾ പൂർത്തികരിക്കുവാനുള്ള താമസത്തെ കുറിച്ച് എല്ലാ ജീവനക്കാരും പറഞ്ഞത് കണക്ഷൻ റദ്ദാക്കാക്കുന്നവരുടെ എണ്ണം വളരെ കൂടിയതിനാൽ ജോലിത്തിരക്കാണ് അതാണ് ഫൈനൽ സെറ്റിൽമെന്റ് താമസിക്കുന്നത്. ഈ ജോലിത്തിരക്ക് പുരോഗതിയിലേക്കല്ല അധോഗതിയിലേക്കാണ് സ്ഥാപനത്തെ നയിക്കുന്നതെന്ന ചിന്തയുടെ ലാഞ്ചന പോലും ആ ജീവനക്കാരിലാരിലും കണ്ടില്ല. തിരികെയെത്തിയ എനിക്ക് മൊബൈലിൽ ഒരു സന്ദേശം കൂടി ലഭിച്ചു, "താങ്കളുടെ പരാതിയിൽ ഫോണിന്റെ കംപ്ലയിന്റ് എല്ലാം പരിഹരിച്ചിരിക്കുന്നു". എന്തരു കാര്യക്ഷമത!

ഒരു ഫോൺ കണക്ഷനുവേണ്ടി പണമടച്ച് മാസങ്ങൾ ചിലപ്പോൾ വർഷങ്ങൾ കാത്ത്തിരിക്കേണ്ടിയിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ദശാബ്ദങ്ങൾ, ഗൾഫിൽ ജോലിക്കു പോയ പ്രിയപ്പെട്ടവരുടെ ഒരു വിളിക്കുവേണ്ടി ഫോണുള്ള വീടുകളിൽ കുടുംബ സമേതം കാത്തിരുന്ന വെള്ളിയാഴ്ചകൾ, അങ്ങനെ ഓർമ്മിക്കാനെന്തെല്ലാം. പിന്നീട് നാട്ടിലെങ്ങും തുടങ്ങിയ പബ്ലിക്ക് ടെലഫോൺ ബുത്തുകൾ ആയിരക്കണക്കിന് യുവതി യുവാക്കൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ഒരു ജീവിതവൃത്തിയായിരുന്നു. വിരഹങ്ങളും വേദനകളും പ്രയാസങ്ങളും സന്തോഷങ്ങളും പ്രണയവും കാമവും പരദൂഷണങ്ങളും സ്വദേശത്തും വിദേശത്തും പങ്കുവെച്ച മലയാളികൾക്ക് പ്രിയങ്കരമായിരുന്നു ആദ്യം കറക്കിയും പിന്നീട് ബട്ടണമർത്തിയും വിളിച്ച ഈ ഫോണുകൾ. വിവര കൈമാറ്റ രംഗത്തെ കുത്തകയായിരുന്ന ടെലികോമിന്റെ സുവർണ്ണകാലഘട്ടമായിരുന്നു അന്ന്. ജീവനക്കാർക്ക് സമൂഹത്തിൽ ബഹുമാന്യതയുമുണ്ടായിരുന്നു.

മൊബൈൽ ഫോണുകളുടെ വരവ് കമ്മ്യുണിക്കേഷൻ രംഗത്തെ സമവാക്യങ്ങളെ പാടെ മാറ്റിയെഴുതി. സ്വകാര്യ കുത്തകളുടെ കടന്നുവരവ് ഈ മേഖലയിൽ വൻതോതിൽ മത്സരം സൃഷ്ടിച്ചു. സ്വകാര്യ കമ്പിനിയുടെ വെല്ലുവിളികൾ നേരിടുന്നതിന് വേണ്ടിയാണ് രണ്ടായിരാമാണ്ടിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന കമ്പിനിക്ക് രൂപം നൽകിയത്. രാജ്യം മുഴുവൻ നീണ്ടുകിടക്കുന്ന ശൃഖല പരിചയ സമ്പന്നരായ തൊഴിലാളികൾ അടിസ്ഥാന സൗകര്യ ലഭ്യത ഒരു വലിയ ഉപഭോക്‌തൃ സഞ്ചയം എന്നിവയെല്ലാം വേണ്ടുവോളമുണ്ടാഴ്യിരുന്ന ബി എസ് എൻ എൽ ന് ഏതൊരു സ്വകാര്യ കുത്തകളെയും നേരിടുന്നതിന് പ്രാപ്തിയുണ്ടായിരുന്നു. എന്നാൽ കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു സ്ഥാപനത്തിന്റെ സ്വാഭാവിക വിധിയായി ബി എസ് എൻ എൽ ഉം അതിലെ ജീവനക്കാരും വി.ആർ എസ് അപേക്ഷയുമായി കാത്തുനിൽക്കുന്നു.

ഉപഭോക്താക്കളെ കണക്കിലെടുക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു പാഠമാണ് ബി എസ് എൻ എൽ ന്റെ ഈ പതനം. ഓട്ടോമാറ്റിക് എക്സ്ചേഞ്ച് വന്നപ്പോഴും കംപ്യുട്ടർ വന്നപ്പോഴും ജോലിസാധ്യത ഇല്ലാതാകുമെന്ന് പ്രചരിപ്പിച്ച് അവ തല്ലിപ്പൊട്ടിച്ച ജീവനക്കാർ, കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാതെ കടമകൾക്കപ്പുറം അവകാശങ്ങൾക്ക് വേണ്ടി മാത്രം നിന്നതാണോ, അവരുടെ ധാർഷ്ട്യവും, സേവനം ലഭിക്കാത്തതും സ്വകാര്യ മേഖലയിൽ മെച്ചപ്പെട്ട സേവനം ലഭിച്ചതും ഉപഭോക്താക്കളെ അകറ്റിയതാണോ, ഓരോ രാഷ്ട്രീയ നേട്ടത്തിനും തൊഴിലാളികളെ കരുവാക്കി സമരം ചെയ്യിച്ച യൂണിയനുകളും പുരോഗമന ആശയങ്ങളോടും സാങ്കേതിക വിദ്യയോടും മുഖംതിരിഞ്ഞു നിന്ന കെടുകാര്യസ്ഥതയുടെ പര്യായങ്ങളായ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സൃഷ്ടിച്ചതാണോ അതോ സർക്കാരിന്റെ നയങ്ങളാണോ, ഇവയെല്ലാം ചേർന്നതാണോ പരിശോധിക്കപ്പെടേണ്ടതാണ്. ബി എസ് എൻ എൽ ന് കമ്മ്യുണിക്കേഷൻ രംഗത്ത് രാജ്യത്ത് ഇന്നും ഒന്നാം സ്ഥാനത്ത് തുടരാൻ കഴിയുന്നെങ്കിൽ അതിന് ഒരു കാരണം ഈ സ്ഥാപനത്തോട് ഉപഭോക്താക്കൾക്കുള്ള ദേശീയതയിൽ ചാലിച്ച ഒരു തരം ഗൃഹാതുരത്വമാണ്.

സാമൂഹിക തിന്മകളോട് ശക്തമായി പ്രതികരിച്ച കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ, ഒരു പഴയ ടെലികോം ജീവനക്കാരൻ. വകുപ്പിലെ തിന്മയുടെ സൗധങ്ങളെ നോക്കി അദ്ദേഹം ഒരിക്കൽ പാടി " ഒരു കുടം താറുമായ് ഒരു കുറ്റിച്ചൂലുമായ് ഓടയിലോടും അഴുക്കിന്റെ ചാലിൽനിന്ന് ഈ മണിമേട ഞാൻ താറടിക്കും". ഇതിനെ സ്നേഹിക്കുന്നവർ എവിടെനിന്നൊക്കെയോ 'കമ്പിളി പുതപ്പ് കമ്പിളി പുതപ്പ്' എന്ന് വിളിച്ച് കൂവുന്നുണ്ട് ഇനിയും കേൾക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരുത്തൻ കഴിഞ്ഞില്ലെങ്കിൽ താറടിക്കാതെ തന്നെ കറുത്ത അന്ധകാരത്തിലേക്ക് ഈ സ്ഥാപനം എന്നന്നേക്കുമായി മറയും.
Cyrus Netto



Article URL:







Quick Links

kizhakkambalam 20 20 - Kitex Sabu - Panchayath election - administration

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിര... Continue reading


ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.

ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു. അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും. ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായി... Continue reading


ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.

# എവിടെപോയാലുംപിടിച്ചുപറി ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്. # വയനാട് വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവ... Continue reading


#പൊന്നുവിന്_നീതി_കിട്ടണം - ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരൻ യൂദാസും

ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരന് യൂദാസും,, പിന്നെ യഹൂദാ പടയാളികളുടെ മുമ്പാകെ അറക്ക പെടുവാൻ പോകുന്ന ഒരു കുഞ്ഞാടിനെ പോലെ.. നമ്മുടെ പൊന്നു നിൽക്കുന്നത് കണ്ടില്ലേ  ... ഇവിടെ മതമില്ല ,ജാതിയില്ല വർ... Continue reading


കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..

കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..   1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ... Continue reading