Home | Community Wall | 

Malabar Agencies
Posted On: 09/01/20 10:26
പാമ്പേ... സൂക്ഷിച്ചോ.. വീട്ടുകാരൻ എലിക്കെണി കൊണ്ടു വന്നിരിക്കുന്നു..എലി പറഞ്ഞു

 

തട്ടിൻപുറത്തിരുന്ന എലിയാണ് ആദ്യം കണ്ടത്:
വീട്ടുകാരൻ ഒരു എലി കെണിയുമായി. വരുന്നു!
പേടിച്ച എലി താഴെയിറങ്ങിയപ്പോൾ പറമ്പിലൂടെ പാമ്പുണ്ട് മാളത്തിലേക്ക് ഇഴഞ്ഞു പോകുന്നു.
" പാമ്പേ... സൂക്ഷിച്ചോ.. വീട്ടുകാരൻ എലിക്കെണി കൊണ്ടു വന്നിരിക്കുന്നു
." എലി പറഞ്ഞു.. " അതിന് എനിക്കെന്താ ?! നീയല്ലേ സൂക്ഷിക്കേണ്ടത്?
പാമ്പിന്റെ പരിഹാസം കേട്ട് എലി പറമ്പിലെ ആടിന്റെടുത്ത് വിവരം പറഞ്ഞു.
ആടും എലിയെ കളിയാക്കി തിരിച്ചയച്ചു . പിന്നെ പോയത് പോത്തിന്റടുത്തേക്കാണ്‌. കേട്ടതും പോത്ത്തല കുലുക്കി അവനെ ഓടിച്ചു
. "എലിക്കെണി നിന്നെ ബാധിക്കുന്ന പ്രശ്നം. എനിക്കെന്താ പ്രശ്നം?"
തന്റെ വാക്ക് ആരും കേൾക്കാത്തതിൽ നിരാശനായി പാവം എലി തിരിച്ച് നടന്നു. ദിവസങ്ങൾ കടന്നു പോയി. ഒരു ഇരുട്ടുള്ള രാത്രി പാമ്പ് കെണിയിൽ കുടുങ്ങി - വീട്ടുകാരൻ എലിയെന്ന് കരുതി ഓടി ചെന്നു. പാമ്പ് അയാളെ ആഞ്ഞു കൊത്തി.
ആളുകൾ പാമ്പിനെ തല്ലിക്കൊന്നു. വിഷമേറ്റയാളെ വൈദ്യരുടെ അടുത്തെത്തിച്ചു.
വൈദ്യർ ആടിൻ സൂപ്പ് കൊടുക്കാൻ പറഞ്ഞു.
അങ്ങനെ ആടിന്റെ കഥയും കഴിഞ്ഞു - അവസാനം അയാൾ മരിച്ചു - അടിയന്തിരത്തിന് കുറെ ആള് വന്നു. പോത്തിനെ കശാപ്പ് ചെയ്തു അവർ വയർ നിറച്ചു.
എല്ലാറ്റിനും സാക്ഷിയായി നമ്മുടെ എലിയും.

ഗുണപാഠം:

ഒരാൾക്ക് ഒരു പ്രശ്നം വന്നാൽ അത് എന്നെ ബാധിക്കില്ലല്ലോ ... എനിക്കെന്ത് കാര്യം? എന്ന് ചിന്തിക്കാതെ തന്റെ കൂടി പ്രശനമായി കണ്ട് പരിഹരിക്കാൻ ശ്രമിക്കുക..
അല്ലെങ്കിൽ നാളെ അത് നമ്മെ തേടിയെത്തും.




Article URL:







Quick Links

kizhakkambalam 20 20 - Kitex Sabu - Panchayath election - administration

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിര... Continue reading


ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.

ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു. അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും. ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായി... Continue reading


ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.

# എവിടെപോയാലുംപിടിച്ചുപറി ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്. # വയനാട് വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവ... Continue reading


#പൊന്നുവിന്_നീതി_കിട്ടണം - ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരൻ യൂദാസും

ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരന് യൂദാസും,, പിന്നെ യഹൂദാ പടയാളികളുടെ മുമ്പാകെ അറക്ക പെടുവാൻ പോകുന്ന ഒരു കുഞ്ഞാടിനെ പോലെ.. നമ്മുടെ പൊന്നു നിൽക്കുന്നത് കണ്ടില്ലേ  ... ഇവിടെ മതമില്ല ,ജാതിയില്ല വർ... Continue reading


കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..

കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..   1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ... Continue reading