എല്ലാം നന്മയ്ക്കായി
.............
രാജാവും മന്ത്രിയും നായാട്ടിനിറങ്ങി. മന്ത്രി എ യ്ത അമ്പു് അബദ്ധത്തിൽ രാജാവിന്റെ കൈയ്യിൽ തറച്ചു്, വിരലറ്റു. ചിരിച്ചു കൊണ്ടുള്ള മന്ത്രിയുടെ പ്രതികരണം "അതെന്തായാലും നന്നായി " എന്നായിരുന്നു.
ക്ഷുഭിതനായ രാജാവു് മന്ത്രിയെ ജയിലലടച്ചു. മാസങ്ങൾക്കു ശേഷം രാജാവ് തനിച്ചു വേട്ടയക്കിറങ്ങി. നരഭോജികൾ അദേഹത്തെ പിടി കൂടി, തങ്ങളുടെ ദുർദേവതയ്ക്കു് ബലിയർപ്പിക്കാൻ കൊണ്ടുപോയി. പക്ഷെ, ഒരു വിരൽ ഇല്ലെന്നു കണ്ടപ്പോൾ അദ്ദേഹത്തെ മോചിതനാക്കി. അംഗഭംഗം വന്നവനെ അവർ ബലിയർപ്പിക്കയില്ലത്രേ!
മന്ത്രി അന്നു പറഞ്ഞതിന്റെ അർത്ഥം രാജാവിനു മനസിലായി. കുറ്റബോധത്തോടെ അദ്ദേഹം മന്ത്രിയെ തടവറയിൽ നിന്നു മോചിപ്പിച്ചു. മന്ത്രിയോടു ക്ഷമ പറഞ്ഞ അദ്ദേഹത്തോടു ചിരിച്ചു കൊണ്ടു മന്ത്രി പറഞ്ഞു: " അങ്ങെനെ ജയിലിലാക്കിയതും നന്നായി. അല്ലെങ്കിൽ ഞാനും നായാട്ടിനു വരികയും കാട്ടാളന്മാർ എന്നെ ബലിയർപ്പിക്കുകയും ചെയ്യുമായിരുന്നു".
പൂർത്തിയാകാത്ത ഒന്നിനെയും കുറിച്ചു്, വിലയിരുത്തൽ നടത്തരുതു്. പാതി വായിച്ച പുസ്തകത്തെത്തിച്ചും , ഇടവേള വരെ മാത്രം കണ്ട സിനിമയെക്കുറിച്ചും എങ്ങനെയാണു വിധി കപ്പിക്കുക! അത്തരം വിധിന്യായങ്ങൾ അപൂർണ്ണവും അപക്വവുമായിരിക്കും? ഒരു വശം മാത്രമറിഞ്ഞു നടത്തുന്ന വിമർശനങ്ങളും വിചാരണകളും അതുപോലെ തന്നെ!
ദുരനുഭവങ്ങൾ എന്നൊന്നില്ല. അനുഭവങ്ങൾ മാത്രമേയുള്ളു. അഭവങ്ങളോടുള്ള നമ്മുടെ മനോഭാവമാണു്, അവയെ നല്ലതും ചീത്തയുമാക്കുന്നതു്! മുറിഞ്ഞു മാറിയവ മുറികൂടുകയില്ല എന്നാർക്കു പറയാനാകും? മുറിവു് ഉണങ്ങുകയില്ലെന്നും? എന്നാൽ ഉണങ്ങിയ മുറിവു സമ്മാനിക്കുന്ന ചില സുന്ദര അനുഭവങ്ങൾ ജീവിതത്തെ ധന്യമാക്കുന്നതിനു സഹായകമാകാം. അജ്ഞാതമായ ഭാവിയിലും ഗുണകരമായതു മാത്രമേ സംഭവിക്കൂ എന്ന സദ് ചിന്ത വർത്തമാനകാലത്തെ പ്രഭാപൂരിതമാക്കും.
"ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണ്ണയ പ്രകാരം വിളിക്കപ്പെട്ടവർക്ക്, പകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു" എന്നാണു് വിശദ്ധലിഖിതം പ്രഖ്യാപിക്കുന്നതു്. നമുക്കും അങ്ങനെ തന്നെയാകട്ടെ. നന്ദി, നമസ്ക്കാരം.