Home | Community Wall | 

Kandathum Kettathum
Posted On: 21/06/19 08:15
റാങ്കിന്റെ തിളക്കവുമായി ഡോ.അഞ്ജു സി.മാത്യു പാലാ ജനറൽ ആശുപത്രി സൂപ്രണ്ട്

 

*റാങ്കിന്റെ തിളക്കവുമായി ഡോ.അഞ്ജു സി.മാത്യു പാലാ ജനറൽ ആശുപത്രി സൂപ്രണ്ട്.*

റാങ്കിന്റെ തിളക്കവുമായി, പാലാ ജനറൽ ആശുപത്രിക്ക് പാലാക്കാരിയായ യുവ ഡോക്ടർ സൂപ്രണ്ട്.

പാലാ വിളക്കുമാടം ചെമ്പകശ്ശേരിൽ കുടുംബാംഗമായ ഡോ. അഞ്ജു.സി. മാത്യുവാണ് പാലാ ജനറൽ ആശുപത്രിയുടെ പുതിയ സൂപ്രണ്ടായി ചുമതലയേറ്റത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഉയർന്ന മാർക്കോടെ എം.ബി. ബി. എസ്. വിജയിച്ച ഡോ.അഞ്ജു, കമ്മ്യൂണിറ്റി മെഡിസിനിൽ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി.

33 -കാരിയായ ഡോ.അഞ്ജു പാലാ ജനറൽ ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്രണ്ടാണ്. പാലാ സ്വദേശിയായ ആദ്യ സൂപ്രണ്ടും.

എറണാകുളം ജനറൽ ആശുപത്രിയിൽ സേവനമനുഷ്ഠിക്കവെയാണ് ജന്മനാട്ടിലെ പ്രമുഖ ആശുപത്രിയായ ജനറൽ ആശുപത്രിയുടെ ഭരണ സാരഥ്യം വഹിക്കാനുള്ള അവസരം ലഭിച്ചത്.

ആതുര ശുശ്രൂഷാ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിളക്കുമാടം ചെമ്പകശ്ശേരിൽ തറവാട്ടിലെ ഇളമുറക്കാരിയാണ് ഡോ. അഞ്ജു.

റിട്ട. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.വി. മാത്യുവിന്റെയും റിട്ട. അധ്യാപിക ആലീസ് മാത്യൂവിന്റേയും മകളാണ്. സഹോദരി മഞ്ജു.സി. മാത്യു എറണാകുളം ജനറൽ ആശുപത്രിയിൽ മെഡിക്കൽ റിക്കാർഡ്സ് ഓഫീസറാണ്.

എറണാകുളം പുത്തരിയ്ക്കൽ കുടുംബാംഗമായ ഭർത്താവ് ഡോ.സിറിയക് പി.ജെ. എറണാകുളം ജനറൽ ആശുപത്രിയിലെ ആർ. എം.ഒ. യാണ്. രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി കാതറിൻ, രണ്ട് വയസ്സുകാരി എലിസബത്ത് എന്നിവരാണ് മക്കൾ.

നിലവിലെ ജനറൽ ആശുപത്രി ആർ.എം.ഒ.യും സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവുമായ ഡോ. അനീഷ്. കെ. ഭദ്രനും, സൂപ്രണ്ട് ഡോ.അഞ്ജുവും മെഡിക്കൽ കോളജിൽ സഹപാഠികളുമാണ്. പാലാ ജനറൽ ആശുപത്രിയുടെ ഭരണം ഇനി ഈ സഹപാഠികളുടെ കയ്യിൽ ഭദ്രം.
✍ *സുനിൽ കൗമുദി*
കടപ്പാട്



Article URL:







Quick Links

kizhakkambalam 20 20 - Kitex Sabu - Panchayath election - administration

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിര... Continue reading


ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.

ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു. അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും. ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായി... Continue reading


ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.

# എവിടെപോയാലുംപിടിച്ചുപറി ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്. # വയനാട് വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവ... Continue reading


#പൊന്നുവിന്_നീതി_കിട്ടണം - ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരൻ യൂദാസും

ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരന് യൂദാസും,, പിന്നെ യഹൂദാ പടയാളികളുടെ മുമ്പാകെ അറക്ക പെടുവാൻ പോകുന്ന ഒരു കുഞ്ഞാടിനെ പോലെ.. നമ്മുടെ പൊന്നു നിൽക്കുന്നത് കണ്ടില്ലേ  ... ഇവിടെ മതമില്ല ,ജാതിയില്ല വർ... Continue reading


കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..

കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..   1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ... Continue reading