Home | Community Wall | 

Kandathum Kettathum
Posted On: 17/08/19 06:41
ലോകം ഒരു വൻ സാമ്പത്തിക പ്രീതിസന്ധിയിലേക്കാണ് നീങ്ങുന്നത്

 

ലോകം ഒരു വൻ സാമ്പത്തിക പ്രീതിസന്ധിയിലേക്കാണ് നീങ്ങുന്നത് എന്ന സൂചനകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. ലോകമെമ്പാടും ഉള്ള ഓഹരി വിപണികൾ കൂപ്പുകുത്തിക്കൊണ്ടിരിക്കുക ആണ്. കഴിഞ്ഞ ത്രൈമാസത്തിൽ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തി ആയ ജർമനി നെഗറ്റീവ് growth റേറ്റ് രേഖപ്പെടുത്തി . പതിനേഴു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ഇൻഡസ്ട്രിയൽ ഔട്ട്പുട്ട് വളർച്ച നിരക്കാണ് ചൈനയിൽ നിന്നും വന്നത്. Trumpinte ട്രേഡ് വാറിന്റെ പരിണിത ഫലമാണ് ഈ രണ്ടു റിസൾട്ടുകളും . ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ ചൈനയെയും , ലോകത്തിലെ മൂന്നാമത്തെ വലിയ കയറ്റുമതി രാജ്യവും ജിഡിപിയുടെ 50 ശതമാനം കയറ്റുമതിയിൽ അധിഷ്ഠിതമായ ജര്മനിയെയും ട്രേഡ് war ബാധിച്ചതിൽ അത്ഭുതപ്പെടാൻ ഒന്നും തന്നെ ഇല്ല. എന്നാൽ ഈ രണ്ടു രാജ്യങ്ങളും അമേരിക്കയുമായി ട്രേഡ് സർപ്ലസ്‌ ഉള്ളവ ആണെങ്കിലും ഇവ അമേരിക്കന് ഉത്പന്നങ്ങളുടെ വലിയ മാർക്കറ്റ് കൂടെ ആണ്. ഇത്തരത്തിൽ ട്രേഡ് വാർ നീണ്ടുപോയൽ അതു അമേരിക്കന് സാമ്പത്തിക രംഗത്തും വലിയ പ്രത്യാഗതങ്ങൾ ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല.
കഴിഞ്ഞ അഞ്ചു സാമ്പത്തിക പ്രീതിസന്ധികളിലും പ്രധാന ഇൻഡിക്കേറ്റർ ആയിരുന്ന അമേരിക്കന് ട്രഷറി ബോണ്ട് yield mark 2007നു ശേഷം ആദ്യമായി പത്തു വർഷത്തെ ബോണ്ടിനെക്കാൾ കൂടിയ പലിശ രണ്ടു വർഷത്തെ ബോണ്ടിന് ലഭിക്കും എന്ന അവസ്ഥയിലേക് വന്നിരിക്കുന്നു. അതായത് പത്തുവർഷത്തെ ബോണ്ട് കുറഞ്ഞ പലിശയിലും സൂക്ഷിക്കാൻ നിക്ഷേപകർ തയ്യാറാകുന്നു. ഇതു സാമ്പത്തിക പ്രീതിസന്ധിയുടെ indicator ആയാണ് കാണപ്പെടുന്നത്.
ലോകത്തിലെ മറ്റുള്ള ഏകോണോമികളിലും സ്ഥിതി വ്യത്യസ്തമല്ല.കുറഞ്ഞ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ തൊഴിലില്ലായ്മ എന്നിവയാൽ നട്ടം തിരിയുന്ന ബ്രസീൽ ഈ വർഷത്തെ രണ്ടാം ത്രൈമാസത്തിൽ സാമ്പത്തിക പ്രീതിസന്ധിയിലേക് കൂപ്പുകുത്തി. മെക്സിക്കോയിലും ജർമനിയിലും ഇറ്റലിയിലും നെഗറ്റീവ് growth ആണ് ഡാറ്റകൾ നൽകുന്നത്. ഈ രാജ്യങ്ങളിലെല്ലാം വെത്യസ്തമായ കാരണങ്ങൾ കൊണ്ടാണ് ഇത്തരം പ്രതിസന്ധികൾ വന്നത്. മുൻ സാമ്പത്തിക പ്രതിസന്ധികാലത്തെ തരണം ചെയ്ത ഇന്ത്യൻ സാമ്പത്തിക വ്യെവസ്ഥയുടെ നിൽപ്പും ഇപ്പോൾ തീർത്തും ശോഭനമല്ല.
തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് നിൽക്കുന്നത്. നോട്ട് നിരോധനവും അതിനെ തുടർന്നുണ്ടായ ഞെരുക്കത്തിൽ പൂട്ടിപോയ സുരത്തിലെ അടക്കം ഉള്ള ആയിരകണക്കിന് ചെറുകിട വ്യവസായ യൂണിറ്റുകൾ ഇപ്പോഴും പൂർവസ്ഥിതിയിലേക്ക് വന്നിട്ടില്ല. നോട്ട് നിരോധന കാലത്തു സാമ്പത്തിക പ്രതിസന്ധി ഉണ്ടായി എന്ന് വാദത്തെ സർക്കാർ പ്രതിരോധിച്ചിരുന്നത് വാഹന വിപണിയിൽ ഉണ്ടായ വളർച്ച ചൂണ്ടികാണിച്ചായിരുന്നു , എന്നാൽ ഇന്ന് അതേ ഓട്ടോമൊബൈൽ മേഖലയ്ക്കും പറയാനുള്ളത് നെഗറ്റീവ് growthinte കഥയാണ്. 2018ne അപേക്ഷിച്ച് 23.6 ശതമാനം കുറവാണ് കാർ വിൽപനയിൽ 2019 ഏപ്രിൽ-june കാലയളവിൽ ഉണ്ടായിട്ടുള്ളത്. Rural consumption അളവുകോൽ ആക പെടുന്ന ഇരുചക്ര , ട്രാക്ടർ വിപണികളും നെഗറ്റീവ് growth ആണ് കാണിച്ചിരിക്കുന്നത് മൂന്നുലക്ഷം ആളുകൾക്കു ഇതുവരെ തൊഴിൽ നഷ്ട്ടം ആയെന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്, ഇതു പത്ത് ലക്ഷം വരെ പോകാം എന്നും പറയപ്പെടുന്നു. ആറു വർഷത്തിന് ശേഷം FDI വരവിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു . FMCG കമ്പനികളുടെ volume വളർച്ചയിലും കുറവാണ് രേഖപ്പെടുത്തിയത് . 2019 ഏപ്രിൽ - ജൂണ് മാസങ്ങളിൽ പുതുതായി announce ചെയ്യപ്പെട്ട പുതിയ പദ്ധതികളുടെ ആകെ മൂല്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 71 ശതമനം കുറവാണ് എന്നതു buisness ലോകത്തിനു ഇന്നത്തെ സാമ്പത്തിക സ്ഥിതിയിൽ തീരെ ആത്മവിശ്വാസം ഇല്ല എന്നതിന്റെ ഏറ്റവും വലിയ ചൂണ്ടുപലകയാണ് .
ഇവയെല്ലാം തന്നെ സൂചിപ്പിക്കുന്നത് നമ്മൾ രണ്ടു വർഷത്തിനുള്ളിൽ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടിവരും എന്നുള്ളതാണ്. ഈ സമയത്തു ഓഹരി വിപണികളിൽ ഉള്ള നിക്ഷേപം വളരെ സൂക്ഷിച്ചു മാത്രം ചെയ്യുക. ഇപ്പോൾ മുന്നിൽ ഉള്ള ഏറ്റവും നല്ല ഇന്വെസ്റ്മെന്റ് ഓപ്ഷൻ virtual gold തന്നെ ആകും.ഈ കഴിഞ്ഞ നാലഞ്ചു മാസങ്ങളിൽ നല്ല വളർച്ച രേഖപ്പെടുത്തിയ ഒരു മേഖല ക്രെഡിറ്റ്‌ കാർഡ് വഴി ഉള്ള ചിലവുകൾ ആണ്. ഇത്തരം product ഉപയോഗിക്കാൻ കഴിയുന്ന സമ്പത്തുകമായി മുകളിൽ നിൽക്കുന്ന ജനങ്ങളിലേക് പ്രതിസന്ധിയുടെ ഫലങ്ങൾ എത്തിയിട്ടില്ല എന്നതാണ് ഇതു കാണിക്കുന്നത്. ഇപ്പോഴും നല്ല തിരക്കുള്ള ഷോപ്പിംഗ് മാളുകളിലെ ഫുഡ് കോർട്ടുകളും ഇതിനെ സാധൂകരിക്കുന്നുണ്ട്.


അവലംബം - knappily , livemint, Bloomberg

By 
Vishnu Rajan




Article URL:







Quick Links

kizhakkambalam 20 20 - Kitex Sabu - Panchayath election - administration

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിര... Continue reading


ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.

ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു. അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും. ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായി... Continue reading


ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.

# എവിടെപോയാലുംപിടിച്ചുപറി ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്. # വയനാട് വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവ... Continue reading


#പൊന്നുവിന്_നീതി_കിട്ടണം - ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരൻ യൂദാസും

ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരന് യൂദാസും,, പിന്നെ യഹൂദാ പടയാളികളുടെ മുമ്പാകെ അറക്ക പെടുവാൻ പോകുന്ന ഒരു കുഞ്ഞാടിനെ പോലെ.. നമ്മുടെ പൊന്നു നിൽക്കുന്നത് കണ്ടില്ലേ  ... ഇവിടെ മതമില്ല ,ജാതിയില്ല വർ... Continue reading


കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..

കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..   1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ... Continue reading