Interesting fact :)
ആണുങ്ങളുടെ ഷഡ്ഢിക്ക് ഫിനാന്‍ഷ്യൽ ക്രൈസിസ് പ്രവചിക്കാനുള്ള കഴിവുണ്ട്. അത്ഭുതം തോന്നുന്നുണ്ടോ !!
സിമ്പിളായി പറഞ്ഞാൽ, കുറെയേറെ ഗെയ്‌സുകളുടെ ഷെഡ്‌ഡി ഓട്ടയുള്ളതാണെങ്കിൽ ഉറപ്പിച്ചോ, മൊത്തത്തിൽ സാമ്പത്തിക നില അത്ര സുഖമുള്ളതല്ല എന്ന്. പറയുന്നതു മറ്റാരുമല്ല അമേരിക്കൻ ഫെഡറൽ ബാങ്ക് ചെയർമാനായി ഏകദേശം ഇരുപതു കൊല്ലത്തോളം സേവനം ചെയ്ത വിഖ്യാതനായ എകണോമിസ്റ്റ് Alan Greenspan.
ഈ തിയറി "Men's Underwear Index (MUI)" പ്രകാരം, മെൻസ് അണ്ടർ വെയർ ഏറ്റവും സ്റ്റേബിൾ ഗ്രോത്ത് കാണിക്കുന്ന പ്രോഡക്ട് ആണ് എന്നതാണ്, സാമ്പത്തിക ഞെരുക്കം പ്രതീക്ഷിക്കുന്ന പക്ഷം ആണുങ്ങൾ തങ്ങളുടെ അണ്ടർ വെയർ കുറച്ചും കൂടി നീട്ടി ഉപയോഗിക്കാനുള്ള ടെൻഡൻസി കാണിക്കുന്നു " എന്നതാണ്.
അദ്ദേഹയത്തിന്റെ പഠനം പറയുന്നത് , 1920 ലും, 70 ലും,2009 ലും അങ്ങനെ ഒട്ടുമിക്ക ഫിനാൻഷ്യൽ ക്രൈസിസിനു മുമ്പ് ആണുങ്ങളുടെ അണ്ടർ വെയർ വിൽപനയിൽ കാര്യമായ ഇടിവ് വന്നിട്ടുണ്ട് എന്നതാണ്. അതെ പോലെ ക്രൈസിസിനു ശേഷം ഏറ്റവും ആദ്യം തിരിച്ചു വരുന്നതും ഇതേ ഇൻഡസ്ട്രിയത്രെ. അതായത് ആണുങ്ങളുടെ ഫിനാൻഷ്യൽ കോൺഫിഡൻസ് പോലെയിരിക്കും ഷെഡ്‌ഡി വാങ്ങൽസ്.
നിലവിൽ ഇന്ത്യയിൽ അണ്ടർവെയർ വില്പന അപകടകരമാം വിധം കുറഞ്ഞിരിക്കുന്നുവെന്നാണ് ഇൻഡസ്ട്രി ടോപ്പേർസ് പറയുന്നത്. അങ്ങനെയാണെങ്കിൽ നമ്മുടെ ഫിനാൻഷ്യൽ ക്രൈസിസ് ഉള്ളതാണെന്ന് മനസ്സിലായില്ലേ ?
NB: സംരംഭകന്റെ സംരഭകതത്തിന്റെ നിലയും ഷെഡ്‌ഡി വെച്ചു മനസ്സിലാക്കാൻ പറ്റുമെന്നതും ഒരു അനുഭവ കഥയാണ്.
ജീബ്രോസ്...
Najeeb AR