Home | Community Wall | 

Kandathum Kettathum
Posted On: 05/11/19 07:58
വ്യക്തി ബന്ധങ്ങളിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

 

മറ്റുള്ളവരിൽ നിന്നും നല്ല വാക്കുകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ ആരാണുള്ളത്? നമ്മുടെ ദൈനംദിന ജീവിത മാനസിക അവസ്ഥകളിൽ മറ്റുള്ളവരുടെ നല്ല വാക്കുകൾക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ ?

എറിക് ബെൻ (Eric Berne) എന്ന മനോരോഗ വിദഗ്ദ്ധൻ തന്റെ വളരെ പ്രശസ്തമായ ദി ഗെയിംസ് പീപ്പിൾ പ്ലേ (The Games People Play) എന്ന പുസ്തകത്തിലൂടെ ജീവിതത്തിൽ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യത്തെയും നല്ല ചിന്തകൾ എങ്ങനെ മാനസിക അവസ്ഥകളെ സ്വധീനിക്കുന്നുവെന്നും വിവരിക്കുന്നുണ്ട്.

ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോൾ രക്ഷിതാക്കളുടെ സാമീപ്യം, തലോടൽ ഒക്കെയാണ് കുട്ടികളുടെ മാനസികാവവസ്ഥയെ സ്വാധീനിക്കുന്നതെങ്കിൽ ബുദ്ധിപരമായ വികാസത്തോടെ വാക്കുകളിലൂടെ ലഭിക്കുന്ന പരിഗണനയും പ്രോത്സാഹനവുമൊക്കെ വ്യക്തിയുടെ മാനസിക അവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതുപോലെ കുടുംബ ബന്ധങ്ങളെയും, ഭാര്യ-ഭർതൃ ബന്ധത്തെയും, ഔദ്യോഗിക ബന്ധങ്ങളെയും സാമൂഹിക ബന്ധങ്ങളെയുമൊക്കെ ദൃഢമാക്കുന്നതിൽ നല്ല ചിന്തകൾക്കും പ്രോത്സാഹനത്തിനും കാര്യമായ പങ്കുണ്ട്.
വ്യക്തി ബന്ധങ്ങളിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

1. സ്നേഹത്തിന്റെ ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കാം

മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കഴിവതും ചിരിച്ച മുഖത്തോടെ സംസാരിക്കുകയും നാം ഇടപെടുന്ന വ്യക്തിയെ ബഹുമാനിച്ചു കൊണ്ടും അവരെ പൂർണമായും അംഗീകരിച്ചു കൊണ്ടും സംസാരിക്കാൻ ശ്രമിക്കുമ്പോൾ നമ്മളിലൂടെ പോസിറ്റീവ് ആയ ഊർജ്ജം മറ്റുള്ളവരിലേക്ക് വ്യാപിക്കുകയും ആശയ വിനിമയവും ആത്മബന്ധവും കൂടുതൽ ദൃഢമാവുകയും ചെയ്യും.

2. മറ്റൊരാളുമായി ഇടപെടുമ്പോൾ നല്ലത് പറഞ്ഞു തുടങ്ങാം

'നീ ആകെ ക്ഷീണിച്ചു പോയല്ലോ', തടികൂടിയല്ലോ, മുടിയാകെ നരച്ചല്ലോ', തുടങ്ങിയ മറ്റുള്ളവരുടെ വിലയിരുത്തലുകൾ നമ്മുടെ എത്രയോ ദിവസങ്ങൾ നശിപ്പിച്ചിരിക്കുന്നു. ഇത്തരം ആളുകളിൽ നിന്നും ഒരിക്കലെങ്കിലും ഒഴിഞ്ഞു മാറാൻ ശ്രമിക്കാത്തവരുണ്ടോ? ഒരു വ്യക്തിയെ കണ്ടുമുട്ടുമ്പോൾ അല്ലെങ്കിൽ ഇടപെടുമ്പോൾ കഴിവതും നല്ലത് പറഞ്ഞു കൊണ്ട് തുടങ്ങുക. പലപ്പോഴും മനുഷ്യ സഹജമായി കുറവുകളും കുറ്റങ്ങളുമൊക്കെ നമ്മുടെ മനസിലേക്ക് ഓടിയെത്തിയേക്കാം. എന്നാൽ അതിന് പ്രാധാന്യം കൊടുക്കാതെ ആ വ്യക്തിയിലുള്ള എന്തെങ്കിലും നല്ല കാര്യം പറഞ്ഞു തുടങ്ങുന്നതാണ് ഉചിതം.

3. നല്ല ചിന്തകളോ, പോസിറ്റിവിറ്റി തോന്നുന്ന കാര്യങ്ങളോ മനസ്സിൽ ഒളിപ്പിച്ചു വയ്ക്കാതെ തുറന്നു പറയാം.

ഒരു സുഹൃത്ത് നല്ല രീതിയിൽ ഡ്രസ്സ് ചെയ്തു വന്നാൽ, അല്ലെങ്കിൽ അയാളൊരു വാഹനമോ വീടോ വാങ്ങിയാൽ, ജീവിതത്തിലെന്തെങ്കിലും നേട്ടങ്ങളുണ്ടാക്കിയാൽ ഒന്ന് അഭിനന്ദിക്കാൻ അല്ലെങ്കിൽ കൊള്ളാം എന്ന് പറയാൻ നമുക്ക് കഴിയാറുണ്ടോ? ഏതെങ്കിലും ഹോട്ടലിൽ നിന്നും രുചികരമായ ഭക്ഷണം കഴിച്ചിട്ട് ഫുഡ് നന്നായിട്ടുണ്ട് എന്ന് അവരോട് എത്രപേർ പറയാറുണ്ട്? ജീവിതത്തിൽ ചെറിയ ചെറിയ സന്തോഷങ്ങൾ തരുന്ന സാഹചര്യങ്ങൾ പോലും അംഗീകരിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നത് നമ്മളിലും മറ്റുള്ളവരിലും പോസിറ്റിവിറ്റി പരക്കാൻ ഉപകരിക്കും. മറ്റുള്ളവരെ പറ്റി നല്ലത് പറയാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരവസരവും പാഴാക്കാതിരിക്കാം.

4. ചെറിയ ശ്രമങ്ങളെ പോലും പ്രോത്സാഹിപ്പിക്കാം.

സ്കൂളിൽ ടീച്ചർ വഴക്കു പറയുമെന്നോ മാതാപിതാക്കൾ ശിക്ഷിക്കുമെന്നോ ഭയന്ന്, പരീക്ഷ പാസായി ഉന്നതങ്ങളിൽ എത്തിയ എത്ര പേരുണ്ടാവും? ജീവിതത്തിൽ ഓരോരുത്തർക്കും ലഭിച്ച നല്ല വാക്കുകളും പ്രോത്സാഹനവുമാവാം ഒരുപക്ഷെ നാം ഇപ്പോഴും ഓർത്തിരിക്കുന്നതും നമ്മെ മുന്നോട്ട് നയിക്കുന്ന ഊർജ്ജവും. ഓരോ വ്യക്തിയുടെയും ചെറിയ ശ്രമങ്ങളെ പോലും പ്രോത്സാഹിപ്പിക്കുക. അങ്ങനെ ചെറിയ ശ്രമങ്ങൾ വലിയ ശ്രമങ്ങളാവാനുള്ള ഇന്ധനമാണ് പ്രോത്സാഹനം.

5. ഗുണപരമല്ലാത്ത വിമർശനങ്ങളെ ഒഴിവാക്കാം

ഒരു വ്യക്തിയുടെ തിരുത്തപ്പെടേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറയാൻ ശ്രമിക്കണം. അതുപോലെ തന്നെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ വ്യക്തിപരമായ പോരയ്മകളിലൂന്നി സംസാരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം നല്ല കാര്യങ്ങൾ പറഞ്ഞു വേണം തിരുത്തപെടേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ. ഗുണപരമല്ലാത്ത രീതിയിൽ ഒരു വക്തിയെ അല്ലെങ്കിൽ പെരുമാറ്റത്തെ പോസ്റ്റ്മാർട്ടം ചെയ്യുന്ന തരത്തിലേക്ക് ആശയ വിനിമയം എത്തി ചേരാതിരിക്കാൻ ശ്രദ്ധിക്കുന്നത് വ്യക്തിബന്ധങ്ങൾ ഉഷ്മളമാവാൻ സഹായിക്കും.

6. പ്രോത്സാഹനപരമായ ചിന്തകൾ എഴുതി വയ്ക്കാം

നമ്മുടെ മനസിലൂടെ വരുന്ന ചിന്തകൾ എഴുതി വയ്ക്കുമ്പോൾ അത് കൂടുതൽ ദൃഢമായി ഓർമകളിൽ സൂക്ഷിക്കപ്പെടുന്നു. ചിന്തിക്കുന്ന കാര്യങ്ങൾ എഴുതുമ്പോൾ അത് നമ്മുടെ മനസിലാണ് രേഖപ്പെടുത്തുന്നത്. നമുക്ക് ചുറ്റും കാണുന്ന നല്ല കാര്യങ്ങൾ, നല്ല ചിന്തകൾ, അനുഭവങ്ങൾ തുടങ്ങിയവ എഴുതി വയ്ക്കുന്ന ശീലം വ്യക്തി ജീവിതത്തിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ സഹായിക്കും.




Article URL:







Quick Links

kizhakkambalam 20 20 - Kitex Sabu - Panchayath election - administration

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിര... Continue reading


ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.

ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു. അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും. ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായി... Continue reading


ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.

# എവിടെപോയാലുംപിടിച്ചുപറി ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്. # വയനാട് വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവ... Continue reading


#പൊന്നുവിന്_നീതി_കിട്ടണം - ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരൻ യൂദാസും

ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരന് യൂദാസും,, പിന്നെ യഹൂദാ പടയാളികളുടെ മുമ്പാകെ അറക്ക പെടുവാൻ പോകുന്ന ഒരു കുഞ്ഞാടിനെ പോലെ.. നമ്മുടെ പൊന്നു നിൽക്കുന്നത് കണ്ടില്ലേ  ... ഇവിടെ മതമില്ല ,ജാതിയില്ല വർ... Continue reading


കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..

കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..   1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ... Continue reading