വാർത്ത അറിഞ്ഞ എല്ലാവരും വിലപിക്കുന്നു.. മുഖപുസ്തകത്തിൽ വിഷമം അറിയിക്കുന്നു...പുഷ്പങ്ങൾ അർപ്പിക്കുന്നു... കഴിഞ്ഞു എല്ലാം കഴിഞ്ഞു... ഞാനും നീയും അവരും ഇവരും എല്ലാവരും മറക്കും... മറക്കണം... പക്ഷെ ആഹ് കുടുംബത്തിന്റെ നഷ്ടം ഇവിടുത്തെ ഏതെങ്കിലും ആനവണ്ടി സ്നേഹികൾക്കോ രാഷ്ട്രീയ എമ്പോക്കികളോ തീർത്തു കൊടുക്കാൻ സാധിക്കുമോ... സന്തോഷം മാത്രം നില കൊണ്ടിരുന്ന ആഹ് വീടിന്റെ എല്ലാം ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് നിങ്ങൾ അറിഞ്ഞു കാണില്ല ഭരണകൂടമേ... നിങ്ങൾക്ക് ഇത് എന്നും നടക്കുന്ന നേർച്ച കുരുതിയിൽ ഒന്ന് മാത്രം... റോഡിന്റെ അങ്ങേ അറ്റം ചേർന്ന് ഒതുക്കിയ വണ്ടി റോങ്ങ് സൈഡിൽ വന്നു ഇടിച്ചിട്ട് അത് ഒരു സാധാ റോഡ് അപകടം എന്ന് വിലപിക്കാൻ പറയുകയാണ് നമ്മോട്... ഇങ്ങനെ ഉള്ള ഡ്രൈവർമാരെ ഒരു വിചാരണക്കും കൊടുക്കത്തെ കനത്ത ശിക്ഷ കൊടുത്താലേ
ബാക്കി ആനപ്പുറത് ഇരിക്കുന്ന ആളെ കൊല്ലികൾക്കും ഭയം ഉണ്ടാകു.... ഓ ക്ഷമിക്കണം നമ്മൾ എല്ലാം ജനാധിപത്യ ഇന്ത്യയിൽ ആണലോ ജീവിക്കുന്നത് ഇവിടെ അതൊന്നും പറ്റില്ലലോ 😊🙌എല്ലാ കൊടി പിടിച്ചു നടക്കുന്ന ഏമാന്മാരോടും പറയാൻ ഉള്ളത് ഒന്നേ ഉള്ളു ഇവര് ആരും സാധാരണ മരണം നേരിട്ടവർ അല്ല രക്തസാക്ഷികൾ ആണ്, തങ്കളുടെ ജീവൻ നൽകി നിങ്ങളോട് പറയുക ആണ് ഈ നാട്ടിൽ ഗതാഗത നിയമങ്ങളും റോഡ് സേഫ്റ്റിയും വെറും പ്രഹസനം മാത്രം ആണെന്ന്.... എത്ര പറഞ്ഞാലും ഇവിടെ ഒന്നും മാറാൻ പോകുന്നില്ലെന് അറിയാം, അപ്പോ ഇനി നീയോ ഞാനോ റോഡിൽ പിടഞ്ഞു തീരുമ്പോ കരയാം ✌️🙂കണ്ണുനീർ വറ്റാതെ കാത്തിരിക്കൂ കേരളമേ