അഞ്ഞൂറും ആയിരവും കോടികൾ മുതലി റക്കി,രാഷ്ട്രീയ നേതാക്കളേയും ഉദ്യോഗസ്ഥ പ്രവരരേയും സർവ്വ ഭരണ സംവിധാനങ്ങളേ യും വരുതിയിലാക്കി,രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ചു,നിയമ സംവിധാ നങ്ങളെ നോക്കു കുത്തികളാക്കി, തെറ്റുകൾ ക്കും നിയമ ലംഘനങ്ങൾക്കും നേരെ വിരൽ ചൂണ്ടുന്നവരെയും എതിർക്കുന്നവരെയും ഗുണ്ടകളെയും പോലീസിനേയും ഉപയോഗിച്ച് അടിച്ചൊതുക്കി എല്ലാം നേടിക്കളയാം എന്ന അഹങ്കാരത്തോടെ വിലസുന്ന,കോച്ചു മുറു ക്കാൻ കട മുതൽ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ലോകം മുഴുവൻ പടർന്നു പന്തലി ച്ചു നിൽക്കുന്ന ഏതൊരു വ്യവസായ വാണി ജ്യ സാമ്രാജ്യത്തിന്റെയും ചുക്കാൻ പിടിക്കു ന്നവരുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടി ഒടേ തമ്പുരാൻ തന്നെ കൊണ്ട് തന്നതാണോ മര ടിൽ നിമിഷങ്ങൾക്കുള്ളിൽ നിലം പൊത്തിയ ഫ്ലാറ്റ് സമുച്ചയങ്ങളുടെ സ്ഫോടനത്തിന്റെ
കാഴ്ചകൾ എന്ന് തോന്നി പോകുന്നു.അതി ന്റെ പിന്നിലെ അധികം ആരുടേയും ശ്രദ്ധയി ൽ ഇതിനകം എത്തിപ്പെട്ടിട്ടില്ലാത്ത ചില സം
ഭവ പരമ്പരകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.
ആരെയും കുറ്റം പറയുന്നില്ല.ആരും ചോദിച്ചു പോകും വെറുമൊരു ഇഞ്ചി കൃഷിക്കാരൻ മാത്രമായ ആന്റണിക്ക് മരട് ഫ്ളാറ്റ് പൊളി ക്കുന്നതിൽ എന്താണ് കാര്യമെന്ന്.ഒരു പക്ഷെ മുന്നേ പറഞ്ഞ ഗണത്തിൽ പെട്ട ഫ്ലാറ്റ് നിർമ്മാതാക്കളുടെ മനസ്സിലൂടെ വർഷങ്ങൾ ക്ക് മുൻപ് അങ്ങനെയൊരു ചിന്ത കടന്നു പോയതിന്റെ ഫലമാണ് ഇന്നലെ വരെ സർവ്വ പ്രൗഡികളോടെയും തലയുയർത്തി നിന്നിരു ന്ന ഫ്ലാറ്റുകൾ കണ്ണടച്ച് തുറക്കുന്നതിനിടയിൽ നിലം പൊത്തി വെറും കോൺക്രീറ്റ് കൂനകളാ യി മാറിയത്.
ഇന്ന് ലോകം ഉറ്റുനോക്കുന്ന ഈ സംഭവത്തി ന്റെ അണിയറയിലെ അമരക്കാരനാണ് ഒരു സാധാരണ ഇഞ്ചി കർഷകനായ ആന്റണി യെന്ന 42 കാരൻ.പതിറ്റാണ്ടു നീണ്ട ആന്റണി യുടെ നിയമ പോരാട്ടങ്ങളുടെ ഒന്നാം ഘട്ടത്തി ലാണ് ഇന്ന് നാല് ഫ്ളാറ്റുകൾ നിലം പൊത്തു ന്നത്.ഒരു പക്ഷേ,ഇത് വരാനിരിക്കുന്ന അനേ കം പൊളിക്കൽ പരമ്പരകളുടെ തുടക്കമായാ ലും അത്ഭുതപ്പെടേണ്ടതില്ല.വികാര തീവ്രത യോടെ ആകാംഷാപൂർവ്വം ഫ്ളാറ്റ് സമുച്ചയ ങ്ങൾ വീഴുന്ന കാര്യം കേരളം ചർച്ച ചെയ്യു മ്പോൾ,തികച്ചും നിർവികാരനാണ് ആന്റണി. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന വമ്പന്മാ രെ ഇങ്ങനെയല്ലാതെ മുട്ടു കുത്തിക്കുന്നതെ ങ്ങനെ.തന്റെ പോരാട്ടം കൊണ്ട് വേദനിക്കു ന്നവരിൽ ബഹുഭൂരിപക്ഷവും കുറ്റക്കാരല്ലെ ന്ന് ആന്റണിക്ക് അറിയാം.പക്ഷേ വേറെ മാ ർഗമില്ലെന്ന് ആന്റണി പറയുന്നു.
പരിസ്ഥിതി പ്രവർത്തകനോ സ്ഥിരം വ്യവഹാ രിയോ സാമൂഹ്യ പ്രവർത്തകനോ അല്ല ആ ന്റണി.ആദ്യം നാട്ടിലും പിന്നീട് കർണാടകയി ലും ഇഞ്ചി കൃഷി ചെയ്തു ജീവിതം കരുപ്പിടി പ്പിച്ചു വന്നയാൾ.തീരപരിപാലന നിയമങ്ങളെ വെല്ലുവിളിക്കുന്നവരെ ചെറുക്കുന്നതിന് പി ന്നിലെ പ്രചോദനം ഒരു പ്രതികാരകഥയാണ്. കൈയ്യൂക്ക് കൊണ്ട് കാര്യം നേടാൻ ശ്രമിച്ച കൊച്ചിയിലെ പ്രമുഖ ബിൽഡറെ തളയ്ക്കാ ൻ തുടങ്ങിയ യുദ്ധത്തിന്റെ ഗതി ഇത് വരെ എത്തിയെന്നേയുള്ളൂ.തന്റെ വീടിന് പിന്നാമ്പു റത്തെ കായലോരത്ത് ചുളുവിലയ്ക്ക് സ്ഥലം വാങ്ങി ബഹുനില മന്ദിരം പണിയാനെത്തിയ വരുടെ ഗുണ്ടായിസമാണ് ആന്റണിയെ പോ രാളിയാക്കിയത്. വീടിന്റെ ചുറ്റുമതിൽ ടിപ്പർ ലോറികൾ നിരന്തരം ഇടിച്ചു മറിക്കുന്നതും ഗുണ്ടായിസവും പൊലീസുകാരുടെയും റവന്യൂ ജീവനക്കാരുടെയും കള്ളക്കളികളും പരിധി വിട്ടപ്പോൾ രണ്ടും കല്പിച്ച് ആന്റണി യുദ്ധത്തിനിറങ്ങി.വിവരാവകാശമായിരുന്നു ആദ്യ ആയുധം.ആന്റണി നിരന്തരമായി സമ ർപ്പിച്ച അപേക്ഷകളുടെയും പരാതികളുടെ യും ഫലമായി മരട് മുനിസിപ്പാലിറ്റിക്കും കൊ ച്ചി കോർപ്പറേഷനും തീരദേശ പരിപാലന അ തോറിറ്റിക്കും നിയമലംഘകരുടെ കണക്കെടു ക്കേണ്ടി വന്നു. നിരവധി പേർക്ക് നോട്ടീസുക ൾ നൽകി.14 പേർക്ക് സ്റ്റോപ്പ് മെമ്മോയും കൊടുത്തു.തുടർന്നുള്ള കേസുകളിലാണ് തീരദേശ പരിപാലന നിയമം ലംഘിച്ചു നിർ മ്മിച്ചതിന്റെ പേരിൽ നാല് ഫ്ളാറ്റുകൾ പൊ ളിച്ചു നീക്കാനായി സുപ്രീം കോടതി ഉത്തര വിടുന്നത്.ഭരണക്കാരും പ്രതിപക്ഷങ്ങളും ചുരുക്കം ചില രാഷ്ട്രീയ പാർട്ടികൾ ഒഴിച്ചു മറ്റെല്ലാ പാർട്ടികളും മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാതിരിക്കാൻ പരമാവധി കിണഞ്ഞു പരിശ്രമിച്ചു.മാനുഷീക പരിഗണന തുടങ്ങി പല വാദങ്ങളും പൊളിക്കാതിരിക്കാനായി അണിനിരത്തി.അവയെ എല്ലാം നിഷ്ക്കരു ണം തള്ളിക്കളഞ്ഞ പരമോന്നത നീതിപീഠം പൊളിച്ചു നീക്കുക എന്ന അതിന്റെ പൂർവ്വ വിധി ന്യായത്തിൽ നിന്നും കടുകിട മാറാതെ ഉറച്ചു നിന്നു.
വേമ്പനാട്ട് കായലിലെ കൈയേറ്റങ്ങളെക്കുറിച്ച് സുപ്രീം കോടതി സ്വമേധയാ കേസെടുത്ത പ്പോൾ സമാനമായ തന്റെ കേസിൽ കീഴ്കോ ടതികളിലെ നിയമയുദ്ധം ഒഴിവാക്കാൻ നേരിട്ട് കക്ഷിയായി ഇദ്ദേഹം.ഭീഷണികൾക്കും വെല്ലു വിളികൾക്കൊന്നും ഒരു കുറവുമില്ല.കഴിഞ്ഞ ആഴ്ച പോലും ആന്റണിയുടെ റോഡരികിൽ പാർക്ക് ചെയ്ത വിന്റേജ് ബെൻസ് കാറിന് നേരെ ആക്രമണമുണ്ടായി.രണ്ട് ദിവസം മുമ്പ് സുസൂക്കി പിക്കപ്പിന്റെ ലൈറ്റുകളും തകർ ത്തു. വീഡിയോ ക്ളിപ്പുകളുൾപ്പടെ ചേർത്ത് ഡി.ജി.പിക്ക് പരാതി കൊടുത്തിട്ടുണ്ട്.ജീവഭ യമൊന്നുമില്ല.എന്തും നേരിടാൻ തയ്യാറാണ്. കേസിൽ തോൽക്കാറുണ്ടെങ്കിലും ജീവിത ത്തിൽ തോൽക്കാനൊരുക്കമല്ല.വ്യവ്യഹാ രത്തിന് പണം ഒരുപാട് ചെലവാകാറുണ്ട്. അവിവാഹിതനായി തുടരുന്നതും ഇത്തരം യുദ്ധങ്ങൾക്ക് വേണ്ടി തന്നെ.നിയമ വ്യവസ്ഥ യിലും കോടതികളിലുമുള്ള വിശ്വാസമാണ് തന്റെ ശക്തി ആന്റണി പറയുന്നു.
Bibbin Zachariah