Home | Community Wall | 

Kandathum Kettathum
Posted On: 22/01/20 07:43
4.9 ലക്ഷത്തോളം കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയില്ല എന്ന് കേട്ടു

 

4.9 ലക്ഷത്തോളം കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയില്ല എന്ന് കേട്ടു. നൽകാത്തവർ മാത്രം വായിച്ചാൽ മതി..നൽകാത്തവർ ആരെയെങ്കിലും അറിയാമെങ്കിൽ അവരോട് ഇക്കഥ പറഞ്ഞാലും മതി..

 

ചിത്രത്തിൽ കാണുന്ന സംഗതി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ?

 

മിക്കവർക്കും അറിയാനിടയില്ല. അതാണ് അയൺ ലങ്ങ്‌ അഥവാ ഇരുമ്പ്‌ ശ്വാസകോശം.

 

ഇന്ന് പൾസ്‌ പോളിയോ ഇമ്യുണൈസേഷന്റെ സമയത്തും പിന്നെ വാക്സിൻ വിരുദ്ധന്മാരുമായുള്ള യുദ്ധത്തിന്റെ സമയത്തും മാത്രം പേരു കേൾക്കുന്ന ഒരുരോഗമാണു പോളിയോ. എന്നാൽ പണ്ടത്തെ സ്ഥിതി അങ്ങനെയൊന്നുമായിരുന്നില്ല.

 

പോളിയോ വന്നുകഴിഞ്ഞാൽ പിന്നെ ഭാഗ്യമുണ്ടെങ്കിൽ രക്ഷപെടാം എന്നതായിരുന്നു സ്ഥിതി. രക്ഷപെടുന്നവരിൽ കുറച്ചുപേർക്ക്‌ പോളിയോ ബാധിച്ച്‌ തളർന്നുപോയ കൈകാലുകളുമായി ജീവിക്കാം.

 

മറ്റുള്ളവർക്ക്‌ അത്രപോലും ഭാഗ്യമുണ്ടാകില്ല. കുറച്ചുകാലം കഴിയുമ്പോൾ തളർച്ച നെഞ്ചിലെ പേശികളെ ബാധിക്കുമ്പോൾ ശ്വാസോച്ഛ്വാസം ചെയ്യാൻ സാധികാതെ മരണത്തിനു കീഴടങ്ങേണ്ടിവരും.

 

അത്‌ തടയാനായി കണ്ടുപിടിക്കപ്പെട്ട ഉപകരണമാണിത്‌. ഉപകരണം സൃഷ്ടിക്കുന്ന നെഗറ്റീവ്‌ പ്രഷർ നെഞ്ചിൻ കൂടിനെ വികസിപ്പിക്കുകയും ശ്വാസോച്ഛ്വാസം നടത്താൻ രോഗിയെ സഹായിക്കുകയും ചെയ്യുന്നു.

 

അന്നത്തെ സാഹചര്യത്തിൽ ഇതൊരു വിപ്ലവകരമായ കണ്ടെത്തലായിരുന്നു. ചിലർക്ക്‌ ആഴ്ചകളും ചിലർക്ക്‌ മാസങ്ങളും ചിലർക്ക്‌ വർഷങ്ങൾ തന്നെയും കൂട്ടിക്കിട്ടി ജീവിതത്തിൽ. അയൺ ലങ്ങിന്റെ ആദ്യ ഉപഭോക്താവിനു പക്ഷേ അധികം ആയുസുണ്ടായില്ല.

 

അത്‌ മെഷീെൻ്റെ കുഴപ്പമല്ലായിരുന്നു. പോളിയോ മൂലമുണ്ടായ ഹൃദ്‌ രോഗം അയാളെ ഒരാഴ്ചയ്ക്കു ശേഷം കൂട്ടിക്കൊണ്ടുപോയി.എന്നാൽ രണ്ടാമത്തെയാളിൽ മെഷീൻ വിജയമായതോടെ അയൺ ലങ്ങ്‌ പച്ചപിടിക്കാൻ തുടങ്ങി.

 

ചെറിയ ചില മോഡിഫിക്കേഷനുകളോടെ അയൺ ലങ്ങ്‌ വൻ തോതിൽ ഉൽപാദനമാരംഭിച്ചു. പലയിടത്തും അയൺ ലങ്ങ്‌ വാർഡുകളുണ്ടായി. പക്ഷേ അതിലെ ജീവിതം അത്ര സുഖമൊന്നുമായിരുന്നില്ല.

 

രോഗിക്ക്‌ ശ്വാസമെടുക്കുവാനും കിടക്കുന്ന കിടപ്പിൽ ചുറ്റും നോക്കാനും സംസാരിക്കുവാനും മാത്രമാണു കഴിയുക.

 

മറ്റ്‌ എല്ലാ കാര്യത്തിനും പരസഹായം വേണം. സ്ഥിരമായുള്ള കിടപ്പുകൊണ്ടുണ്ടാകുന്ന വ്രണങ്ങളും വേദനയും വേറെ.ഇതിനെല്ലാം പുറമെ മനം മടുപ്പിക്കുന്ന ഏകാന്തതയും.

 

പക്ഷേ പച്ചപിടിച്ചുവന്ന അയൺ ലങ്ങിന്റെ ബിസിനസിനു വളരെപ്പെട്ടെന്ന് ഒരു തിരിച്ചടി നേരിട്ടു. രണ്ട്‌ തുള്ളികൾ പോളിയോയ്ക്കൊപ്പം അയൺ ലങ്ങിന്റെയും തേരോട്ടം അവസാനിപ്പിച്ചു. പോളിയോ വാക്സിനായിരുന്നു അത്‌.

 

രണ്ടാമത്തെ ചിത്രത്തിൽ കാണുന്നയാളുടെ പേരു പോൾ അലക്സാണ്ടർ എന്നാണ്. അമേരിക്കയിലെ അവസാനം ശേഷിച്ച അയൺ ലങ്ങ്‌ ഉപഭോക്താവ്‌.

 

67 വർഷമാണ് അദ്ദേഹം അയൺ ലങ്ങിനുള്ളിൽ കഴിഞ്ഞത്‌. ആറാം വയസിൽ ആരംഭിച്ച വാസം എഴുപത്തിമൂന്ന് വയസിലും തുടരുന്നു.

 

ഇന്ന് അയൺ ലങ്ങ്‌ നമ്മൾ മിക്കവരും കണ്ടിട്ടില്ല. അയൺ ലങ്ങ് മാത്രമല്ല, പണ്ടത്തെ സിനിമകളിൽ കാണാറുണ്ടായിരുന്ന വസൂരിക്കലകളുള്ള ആൾക്കാരെയും പോളിയോ കൈകാലുകളെ ബാധിച്ചവരെയും നമ്മൾ ഇന്നത്തെ സിനിമകളിൽ കാണാറില്ല..

 

അവരെ സമൂഹത്തിൽ കാണുന്നത് കുറഞ്ഞുതുടങ്ങിയപ്പൊ സിനിമകളിൽ നിന്നും അപ്രത്യക്ഷമായിത്തുടങ്ങിയതാണ്..

 

പക്ഷേ അയൺ ലങ്ങ്‌ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന ഏജന്റുമാരുണ്ട്‌.വാക്സിൻ വിരുദ്ധരും വ്യാജവൈദ്യന്മാരും. അന്നത്തെ കച്ചവടത്തിന്റെ നഷ്ടം നികത്തേണ്ടേ

Dr .Nelson joseph

 

 

ഈ ചിത്രത്തിൽ കാണുന്ന മനുഷ്യനെ നമ്മളിൽ എത്രപേർ തിരിച്ചറിഞ്ഞേക്കും എന്നറിയില്ല .

കാരണം പ്രശസ്തിക്കു വേണ്ടിയോ വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയോ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല . കണ്ടു പിടിച്ച മരുന്ന് ലോകത്തുള്ള സകലർക്കും, യാതൊരു ഭേദവും ഇല്ലാതെ ഉപകാരപ്പെടുന്നതിനായി അതിനു പേറ്റന്റ്‌ എടുക്കണ്ട എന്ന് തീരുമാനിച്ച മഹാത്മാവ് . ഇദ്ദേഹമാണ് Dr.ജോനാസ് സാൽക് (Dr.Jonas Salk), പോളിയോ വാക്സിൻ കണ്ടു പിടിച്ച വ്യക്തി .
പോളിയോ വാക്സിന് പേറ്റന്റ്‌ എടുത്തിരുന്നെങ്കിൽ അദ്ദേഹത്തിന് നിഷ്പ്രയാസം ഒരു ശതകോടീശ്വരനാവാമായിരുന്നു . പക്ഷേ, ഇന്ന് എല്ലാ കുഞ്ഞുങ്ങൾക്കും സൗജന്യമായി ലഭിക്കുന്ന പോളിയോ തുള്ളിമരുന്നു അനേകകോടി ദരിദ്ര മാതാപിതാക്കളുടെ മക്കൾക്ക്‌ അപ്രാപ്യമായി തീരുമായിരുന്നു . ഒരിക്കൽ , ഒരു ടെലിവിഷൻ അഭിമുഖത്തിനിടയിൽ അദ്ദേഹത്തോട് ചോദിച്ചു - യഥാർത്ഥത്തിൽ വാക്സിന്റെ പേറ്റന്റ്‌ ആരുടെയാണ് എന്ന് . ഐതിഹാസികമായിരുന്നു അദ്ദേഹത്തിന്റെ മറുപടി - " പേറ്റന്റ്‌ എന്നൊന്നില്ല , സൂര്യനെ പേറ്റന്റ്‌ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ ?"
നമുക്കൊകെ അറിയാം സ്റ്റീവ് ജോബ്സ് ആരെന്ന്, നമുക്കറിയാം ബിൽ ഗേറ്റ്സ് ആരെന്ന്... പക്ഷേ അറിയാതെ പോവുന്നു , തന്റെ റിസർച്ചിന്റെ, ദീർഘതപസ്യയുടെ ഫലം ലോകത്തിനു സൌഖ്യത്തിനായി പ്രതിഫലം ഇഛിക്കാതെ വിട്ടു നല്കിയ മഹാൻ
, പ്രവൃത്തി കൊണ്ടും ജീവിതം കൊണ്ടും മാതൃകയായ ഒരു മഹത് വ്യക്തിത്വത്തെ നമ്മൾ അറിയാതെ പോവരുത്

 

 




Article URL:







Quick Links

kizhakkambalam 20 20 - Kitex Sabu - Panchayath election - administration

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിര... Continue reading


ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.

ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു. അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും. ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായി... Continue reading


ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.

# എവിടെപോയാലുംപിടിച്ചുപറി ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്. # വയനാട് വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവ... Continue reading


#പൊന്നുവിന്_നീതി_കിട്ടണം - ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരൻ യൂദാസും

ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരന് യൂദാസും,, പിന്നെ യഹൂദാ പടയാളികളുടെ മുമ്പാകെ അറക്ക പെടുവാൻ പോകുന്ന ഒരു കുഞ്ഞാടിനെ പോലെ.. നമ്മുടെ പൊന്നു നിൽക്കുന്നത് കണ്ടില്ലേ  ... ഇവിടെ മതമില്ല ,ജാതിയില്ല വർ... Continue reading


കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..

കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..   1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ... Continue reading