പറയാതെ വയ്യ ..........
ഇന്നലകളിൽ തൊടുപുഴയുടെ ആശാകേന്ദ്രമായിരുന്ന ഒരു ഹോസ്പിറ്റൽ ഇന്ന് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തരുന്ന ശ്രദ്ധ പോലും തരാത്ത അംബരചുംബിയായ ഒരു കെട്ടിടമായി അധപതിച്ചതിലുള്ള ദുഃഖം സമൂഹത്തിനു താങ്ങാവുന്നതല്ല. ദൈവത്തപോലെ കണ്ട ഒരു ഡോക്റ്റർ എന്ത് പറഞ്ഞാലും അവസാനവാക്കായി കേട്ടിരുന്ന കാലം അതികം വിദുരത്തിലല്ലലോ ?......
തലമുറകൾ മാറിയപ്പോൾ കോഴകൊടുത്തും, അന്തസ്സിനായി വൈദ്യരായി പിന്നീട് ഭരണം ഏറ്റെടുത്ത് വൈരുപ്യമാക്കിയ ഹോസ്പിറ്റലിന്റെ ദുരവസ്ഥ സാമൂഹ്യമാധ്യമങ്ങളിൽ വന്നു കണ്ടപ്പോഴു ആശിച്ചു പറഞ്ഞുപോയി "എല്ലാം ശരിയാകും " . ജീവന്റെ കാവലാളാകേണ്ടവർ തന്നെ ജീവനെടുക്കുന്ന അവസ്ഥ കണ്ടു ജനം ഞെട്ടിത്തരിക്കുന്നു ........
മണ്ണിനോട് പടവെട്ടി അധ്വാനിക്കാൻ മാത്രം അറിയാവുന്ന ഒരു മാത്യു ചേട്ടൻ വിറകൈകളോടെ മകളെ തേടുന്നു. മാതാപിതാക്കൾക്ക് ആശാകേന്ദ്രമായിരുന്ന മഞ്ജു വെറും 33 -)o വയസിൽ പനിയായി ചെന്ന് കുറ്റകരമായ ചില അനാസ്ഥകൾക്കു മുൻപിൽ മരണപെട്ടു എന്ന വാർത്ത നമ്മെ നടുക്കികളയുന്നു.
മഞ്ജു ചില കാര്യങ്ങൾ നമ്മെ ഓർമ്മപ്പിക്കുന്നു……….
ഡെങ്കിപ്പനി identify ചെയ്ത രോഗിയുടെ കൗണ്ട് പീരിയോഡിക് ലായി നിർണയിച്ചു കൗണ്ട് 30000 ത്തിൽ താഴെ വന്നാൽ പ്ലേറ്റ് ലെറ്റ് ട്രാൻസ്ഫോർമേഷൻ നടത്തുക എന്നത് ഒരു സ്വാഭാവിക പ്രൊസീജർ മാത്രമാണ്. ഇവിടെ ഇത് 24000 ത്തിൽ താഴെ ആയിട്ടും ട്രാൻസ്ഫോർമേഷൻ നടന്നില്ല. ശനിയാഴ്ച ഉച്ചയ്ക്ക് രോഗിയെ കണ്ട ഡോക്ടർ വീട്ടിലെത്തിയപ്പോൾ രോഗി വിറയലോടെ ചില അസ്വഭാവിക ലക്ഷണങ്ങൾ കാണിക്കുന്നു എന്ന് അറിയിച്ചിട്ടും അർഹിക്കുന്ന പരിഗണന ലഭിച്ചില്ല എന്ന് മാത്രമല്ല മറ്റൊരു ഡ്യൂട്ടി ഡോക്ടറെ റഫർ ചെയ്യുക മാത്രമാണ് ചെയ്തത്. പിന്നീട് ബ്ലീഡിങ് ആരംഭിച്ച നില അതീവ വഷളായി മാറിയപ്പോൾ മാത്രമാണ് പിറ്റേന്ന് ഞായറാഴ്ച ഏകദേശം 9 AM ന് ഡോക്ടർ രോഗിയെ കാണാൻ എത്തുന്നത്. അവശത കണ്ട രോഗിയെ മറ്റെവിടെയെങ്കിലും മാറ്റിയാലോ എന്ന ചോദ്യത്തിന് ‘’ ആവശ്യമില്ലെന്നും. ഉണ്ടെങ്കിൽ തന്നെ ഡോക്ടർ വരണമെന്ന് മറുപടിയും നൽകി”.
അവസാനം കുട്ടിയുടെ പ്രാണവേദന കണ്ട് പിതാവ് കൊണ്ടുപോയെ മതിയാവൂ എന്ന് ശാഠ്യം പിടിച്ചപ്പോൾ എത്തിയ ഡോക്ടർ ഗുരുതര നിലയിൽ എന്നറിഞ്ഞ രോഗിയെ കാണാൻ പോലും കൂട്ടാക്കാതെ ആശുപത്രി മുറ്റത്തു നിന്നും തിരികെ പോയി എന്നത് മെഡിക്കൽ എത്തിക്സ് ഇൽ കുറ്റകരമായ അനാസ്ഥ എന്നല്ലാതെ എന്ത് വിളിക്കണം ?.....
അവർക്ക് ശക്തമായി ഇടപെടുവാൻ അറിയില്ലായിരുന്നു. ഡോക്ടർ നോക്കിക്കൊള്ളും എന്ന ഉറപ്പ് മാത്രം. ദൈവതുല്യം കണ്ടിരുന്ന ഡോക്ടറെ വിറകൈകളോടെ ചെന്നു പറഞ്ഞു. "ധൈര്യമായിരിക്കൂ നോക്കാം” അതുകേട്ട് മാത്യു ചേട്ടൻ അത് അങ്ങനെ തന്നെ വിശ്വസിച്ചു. ഡെങ്കിപ്പനി ആണെന്ന് ആദ്യമേ തന്നെ കണ്ടു പിടിച്ചിട്ടും ഏതാണ്ട് 24 മണിക്കൂർ വേണ്ടത്ര ഗൗരവം ഇല്ലാതെ വെച്ചുകൊണ്ടിരുന്നു അവസാനം വിധി എന്ന് പറഞ്ഞ് കൈ ഒഴുകുമ്പോൾ നിങ്ങൾ അറിയണം……………
ഇന്നലകളിൽ രാത്രി യാമങ്ങളിൽ പോലും വിളിച്ചാൽ കൂടെ ഇറങ്ങി മലകയറി പ്രസവം എടുത്തിരുന്ന നിങ്ങളുടെ നന്മനിറഞ്ഞ മുത്തച്ഛനെ. ആ നന്മകൾ ആണ് സുഹൃത്തേ നിങ്ങളെ നിങ്ങൾ ആക്കിയത്.
നിഷ്കപടമായ ഒരു കർഷകൻ സാധാരണക്കാരുടെ പ്രതിനിധിയാണ്. അവന് ലഭിക്കാതെപോയ പരിഗണന സമൂഹത്തിലെ സാധാരണക്കാരന് നേരെ നിങ്ങൾ പുലർത്തുന്ന അവഗണനയാണ് എന്ന സത്യം വിളിച്ചു പറയാതെ വയ്യ. അവർ കൊടി പിടിക്കില്ല, നിങ്ങളുടെ ചില്ലുകൊട്ടാരം തകർക്കില്ല, കേസ് കൊടുക്കില്ല…........ പക്ഷേ നിസ്സംഗമായ അവരുടെ മൗനം നാളെ സമൂഹത്തിൽ അലയടികൾ തീർക്കും. തീർച്ച…….. പെറ്റ വയറും, ജനിപ്പിച്ച പിതാവും നൊന്തു പറഞ്ഞാൽ സുഹൃത്തേ ഏത് സൗധങ്ങളും മരടിലെ ഫ്ലാറ്റ് പോലെ തുള്ളിയായി ഒരുപിടി ചാരം മാത്രം. വിധി എന്ന് പുലമ്പി പലരും ആശ്വസിപ്പിക്കും പോഴും നിങ്ങൾക്ക് അറിയാം നിങ്ങളുടെ കുറ്റകരമായ അനാസ്ഥ.
സമൂഹമേ ഉണരുക…………………….
ചിലയിടങ്ങൾ കഴുത്തറപ്പൻ കശാപ്പ് ശാലകളായി തരം താഴ്ന്ന അതിൻറെ നേർക്കാഴ്ചകൾ കണ്ടു ജാഗ്രതയോടെ മിഴിതുറക്കൂ……..
സഹോദരി….. മാപ്പ്……………
മഞ്ജുവിനെ ആത്മാവിന് ശാന്തി ലഭിക്കട്ടെ………………