സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങളെ നിരോധനം വഴി ഭയപ്പെടുത്തുന്നത് കാലഹരണപ്പെട്ട ഗീബൽസിയൻ തന്ത്രം...
ജർമൻ ഭരണാധിപനും തികഞ്ഞ പ്രതിലോമകാരിയും സ്വേച്ഛാധിപതിയുമായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്നു ഗീബൽസ് ജോസഫ്.
അതിലുപരി ഹിറ്റ്ലുടെ വലൈങ്കയും മനഃസാക്ഷി സൂക്ഷിപ്പുകാരനും..
ലോകത്താദ്യമായി വിമാനത്തിൽ പറന്നുനടന്ന് തിരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യുന്ന പതിവു തുടങ്ങിവച്ചത് അഡോൾഫ് ഹിറ്റ്ലറായിരുന്നു. ആ ബുദ്ധി ഗീബൽസിന്റേതായിരുന്നു.ഫ്യൂററുടെ പ്രത്യക്ഷപ്പെടലുകൾ അത്യധികം നാടകീയമാക്കിയതും മറ്റാരുമല്ല.
മാധ്യമങ്ങളെ കയ്യടക്കി വച്ചിരുന്ന ഗീബൽസ് അവരുടെ വാഴ്ത്തിപ്പാടലുകൾ വേണ്ടത്ര പോരായെന്ന നിലപാടുകാരനായിരുന്നു. കുനിയാൻ പറയുമ്പോഴേക്കും മാധ്യമങ്ങൾ ഇഴഞ്ഞിട്ടുപോലും പ്രചാരണ മന്ത്രിക്കു തൃപ്തി പോരായിരുന്നു.
ഹിറ്റ്ലറുടെ ജൂതവിരോധം കുപ്രസിദ്ധമാണല്ലോ.
ജൂതന്മാരെ ഉന്മൂലനം ചെയ്യുക, ലോകം കീഴടക്കുക ഇതായിരുന്നു ഹിറ്റലറുടെ ലക്ഷ്യം. അതൊന്നും നേരായ മാർഗത്തിൽ നടക്കില്ലെന്നറിയാവുന്നതുകൊണ്ട് പല കുതന്ത്രങ്ങളും അവർ സ്വീകരിച്ചു. അതിെൻറ മുഖ്യ േറാൾ വഹിച്ചിരുന്നത് ഗീബൽസായിരുന്നു.
ഹിറ്റ്ലർ ചെയ്യുന്ന കൊള്ളരുതായ്മകളെ വെള്ളപൂശാൻ വേണ്ടിയും ഹിറ്റ്ലറുടെ പ്രതിച്ഛായാനിർമിതിക്കു വേണ്ടിയും സിനിമകൾ നിർമിച്ചു, റേഡിയോ പ്രോഗ്രാമുകൾ ഒരുക്കി, പുസ്തകങ്ങൾ രചിച്ചു. നാസി പ്രചാരണത്തിന് സിനിമകൾ പടച്ചും എല്ലാ വീട്ടിലും വില കുറഞ്ഞ റേഡിയോകൾ നൽകിയും ഗീബൽസ് അരങ്ങു തകർത്താടി. എല്ലാം അസത്യത്തിൽ അധിഷ്ഠിതമായിരുന്നെന്നുമാത്രം.
അസത്യത്തെ സത്യമാണെന്ന് വരുത്തിത്തീർക്കുന്നതിൽ പ്രത്യേക പാടവം തെന്ന ഗീബൽസിനുണ്ടായിരുന്നു.
അവസാനം സ്വന്തം കൈയ്യാൽ തൻറെ 6 കുട്ടികളെ കൊന്നതിനുശേഷം ഗീബൽസിനും ഭാര്യ മഗ്ദയ്ക്കും ബർലിൻ ബങ്കറിൽ ആത്മഹത്യ
ചെയ്യേണ്ടിവന്നു..
കല്ലുവച്ച നുണകൾ കൊണ്ടു ചരിത്രം പടുത്തുയർത്താൻ വ്യാമോഹിച്ച ഒരാളുടെ ജീവചരിത്രമാണിത്. ആവർത്തിച്ചുപറഞ്ഞാൽ ഏതു പെരുംനുണയും പരമസത്യമായി ആളുകൾ കരുതുമെന്നായിരുന്നു അയാളുടെ സിദ്ധാന്തം. രാഷ്ട്രീയത്തിൽ നുണകളുടെ വ്യാവസായിക ഉൽപ്പാദനത്തിനു തുടക്കമിട്ട ജോസഫ് ഗീബൽസായിരുന്നു...