വായിച്ചിട്ട് ഒരുപാട് ചിരിക്കുകയും ചിന്തിക്കുകയും ചെയ്ത പോസ്റ്റാണിത്.....!!! ആര് എഴുതിയതെന്ന് അറിയില്ല...
നിങ്ങളും വായിക്കുക....!!!!
രാവിലെ എണീറ്റ് ടോയ്ലെറ്റിൽ ഇരുന്നു മുകളിലോട്ടു നോക്കിയപ്പോൾ _ഗുർഗാവിൽ_ ഉണ്ടാക്കിയ ഫിലിപ്സിന്റെ ബൾബ്. താഴോട്ട് നോക്കിയപ്പോൾ _രാജസ്ഥാനിൽ_ ഉണ്ടാക്കിയ hindware ക്ലോസ്സെറ്റ്. കാര്യം കഴിഞ്ഞു പല്ലു തേക്കാൻ നോക്കുമ്പോൾ _ഗുജറാത്തിലോ ആന്ധ്ര പ്രദേശിലോ_ ഉണ്ടാക്കിയ കോൾഗേറ്റ് പേസ്റ്റ്, ബ്രഷ്. പല്ലു തേച്ചു കുളിക്കാൻ നോക്കുമ്പോൾ സോപ്പ് _ഹിന്ദുസ്ഥാൻ ലിവർ_ . തോർത്ത് _തമിഴ്നാട്ടിൽ_ നിന്ന്. കുളി കഴിഞ്ഞു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ വിളക്കുതിരി, ചന്ദനത്തിരി, കർപ്പുരം എല്ലാം _തമിഴ്നാട്_ വക. കാപ്പി കുടിക്കാൻ ഇരുന്നപ്പോൾ _ആന്ധ്രായിൽ_ നിന്നുള്ള പച്ചരി ദോശ. _തമിഴന്റെ_ കഷ്ണങ്ങൾ മാത്രം ഉള്ള സാമ്പാർ. ദോഷം പറയരുതല്ലോ പഞ്ചസാര നമ്മുടെ അല്ലെങ്കിലും ചായയിലെ പൊടി _ആസാമിലെ_ ആണെങ്കിലും പാല് നമ്മുടെ സ്വന്തം.(പക്ഷേ തമിൾ നാട്ടിൽനിന്നും പേര് മാറി വന്നതാണ്..)
ചായകുടിച്ചു _തമിഴന്റെ_ ഒരു രാംരാജ് മുണ്ടും ഉടുത്തു, _ഗുജറാത്തിലോ ഹരിയാനയിലോ_ ഉണ്ടാക്കിയ മോട്ടോർ സൈക്കിളും എടുത്തു ഇറങ്ങുമ്പോൾ _തമിഴന്റെ_ രാംകോ സിമന്റ് വെച്ച് പണിത മതിലിൽ ഏതോ നാട്ടിൽ നിന്നും വന്ന ചുമപ്പ് പെയിന്റ് കൊണ്ട് ഒരു _ബംഗാളി_ എഴുതി വെച്ചിരിക്കുന്നു ```കേരളം ഒന്നാം സ്ഥാനെത്തെന്ന്```
സ്വന്തമായി ഒരു ക്ലോസറ്റില്ല, കറി വെച്ചാൽ ഇടാൻ ഒരു നുള്ളു ഉപ്പു ഇല്ല, ചത്താൽ ഒരു കൊള്ളി വെക്കാൻ ഒരു തീപ്പെട്ടി പോലും സ്വന്തമായിട്ടില്ലാത്ത എന്ത് ഒന്നാം സ്ഥാനം ആണ് മാറി മാറി വരുന്ന സർക്കാരുകൾ ഉണ്ടാക്കിത്തരുന്നത് എന്ന് ഒന്ന് മനസിലാക്കി തന്നാൽ കൊള്ളാം... ആകെ ഉള്ള അഭിമാനം നാല് എയർപോർട്ട്...
എന്തിനാ അടിമകളെ കയറ്റി അയക്കാൻ......