അന്നേ സംശയിച്ചതാണ്, സാമ്പത്തിക മാന്ദ്യം നേരിടാനെന്ന പേരിൽ ഒട്ടും അപര്യാപ്തമായ ഒരു തുക / ചെല നടപടികൾ സർക്കാർ പ്രഖ്യാപിച്ചത് വാസ്തവത്തിൽ സാമ്പത്തിക മാന്ദ്യം നേരിടാനല്ല മറിച്ച് വന്നു കഴിഞ്ഞ, കൂടുതൽ ഭയാനകമാകാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിൽ ആശങ്കാകുലരായി കൈയിലുള്ള ഓഹരികൾ വിറ്റഴിക്കലിന്റെ പൊടിപൂരം കാരണം കൂപ്പുകുത്തിയ ഓഹരി സൂചിക ഉയർത്താനുള്ള ഒരു പൊടിക്കൈ ആയിരുന്നു അത്. ഓഹരിക്കമ്പോളത്തിന്റെ സ്വഭാവം ഒരു കടുത്ത ഞെരമ്പുരോഗിയേപ്പോലെയാണ്. എന്തെങ്കിലും പ്രതീക്ഷയോ പ്രലോഭനമോ ആശങ്കയോ വരുമ്പോഴേക്ക് കൈയിലുള്ളത് വാനോളമുയരുകയോ തരം പോലെ ചോർന്നു പോവുകയോ ചെയ്യും. സാമ്പത്തിക മാന്ദ്യം എന്ന് കേട്ടപ്പോഴേക്ക് കൂപ്പുകുത്തിയ ഓഹരി സൂചിക ഇനി പൊങ്ങണമെങ്കിൽ നടക്കാത്തതാണെങ്കിലും ഒരു പ്രതീക്ഷ കൊടുക്കണം. ആ പ്രതീക്ഷയാണ് സർക്കാർ പ്രഖ്യാപിച്ച ഉത്തേജന പാക്കേജ്. ഫലമുണ്ടായി, ഓഹരി സൂചിക അല്പം (793 പോയിന്റ്) ഉയർന്നു. പക്ഷേ പ്രശ്നമുള്ളത് ഇത് ഹ്രസ്വകാലത്തേക്ക് മാത്രമാണ് എന്നതാണ്. ഒന്നും നടക്കില്ലെന്ന് ബോധ്യമാകുമ്പോൾ ഇനിയും ഭയാനകമായി കൂപ്പുകുത്തും. എല്ലാം ഓഹരി സൂചികകളെ മാത്രം അടിസ്ഥാനപ്പെടുത്തി, ഒബ്ജക്റ്റീവായി ഒരു കാരണവുമില്ലെങ്കിൽ പോലും, ഓഹരി സൂചികകളെ ഉയർത്താൻ വേണ്ടി മാത്രം തീരുമാനമെടുക്കുന്നതിന്റെ ഫലം കൂടിയാണ് നാമിന്ന് അനുഭവിക്കുന്നത്. ഓഹരി സൂചിക ഉയരുന്നതിന്റെ ഒരു കഥയില്ലായ്മ മനസ്സിലാകണമെങ്കിൽ BJP വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുന്നു എന്ന് അഭിപ്രായ സർവ്വേ കേട്ടപ്പോഴേ sensex 1000 പോയിന്റ് കൂടി ആദ്യമായി 40000 പോയിന്റ് കടന്നു. Sensex ഉയരുന്നതിന്റെ യുക്തി മനസ്സിലായല്ലോ? മൂലധനം എന്നത് ലാഭം കിട്ടുന്നേടത്തേക്ക് മാത്രം, നല്ല വളക്കൂറുള്ളിടത്തേക്ക് മാത്രം ഒഴുകുന്ന ഒരു സാധനമാണ്. സാമ്പത്തിക രംഗം പന്തിയല്ലാതായാൽ കൂടുതൽ നേട്ടങ്ങൾ കിട്ടുന്ന ഇടങ്ങൾ തേടി അത് പറക്കും.
Ilyas C Abdulkader