Home | Community Wall | 

Kandathum Kettathum
Posted On: 28/08/19 09:11
വിത്തെടുത്തു ചോറു വച്ചാലുള്ള അപകടം

 

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് നല്‍കും. ഇപ്പോൾ സംഘികൾ പ്രചരിപ്പിക്കുന്നുണ്ട് "ആവിശ്യം വരുമ്പോ കയ്യിട്ടു വരാനുള്ളതാണു റിസർവ് ബാങ്കിന്റെ കരുതൽ ധനമെന്നു" .14 % മതി കരുതൽ ധനം എന്നു പണ്ടാരണ്ടു പറഞ്ഞിട്ടുണ്ട് ഇപ്പോൾ 28 % കയ്യിലിരിപ്പുണ്ട് അതു കൊണ്ടു എടുത്തു ഉപയോഗിക്കാം എന്നൊക്കെ.ഹോങ്കോങിന്റെ കരുതൽ ധനത്തെ ക്കാൾ കുറവാണ് RBI യുടെ കരുതൽ ധനം എന്നു ജനം ടി വി കാണുന്നവർ അറിയണമെന്നില്ല..പക്ഷെ അങ്ങാനാണോ നമുക്കു നോക്കാം..

റിസർവ് ബാങ്ക് സ്വതന്ത്ര ബാങ്കാണു. അതായതു മാറി മാറി വരുന്ന സർക്കാരുകൾ കുന്നം കുളം ഗവർണ്ണറെ പോലെ കണ്ടമാനം പണം അടിച്ചിറക്കിയാൽ സമ്പദ് ഘടന തകർന്നു തരിപ്പണമാകും. അതു കൊണ്ടാണു റിസർവ് ബാങ്കിനു "സ്വതന്ത്രപദവി" നൽകിയിരിക്കുന്നതു..എന്നാൽ ഈ സ്വതന്ത്ര പദവിയിൽ സർക്കാരിനു കൈ കടത്താനുള്ള അവകാശമാണു ഷെഡ്യൂൾ 7 ൽ ഉള്ളതു. ഈ അധികാരമുപയോഗിച്ചാണ്‌ മോദി ആറംഗ മോണിറ്ററി പോളിസി കമ്മറ്റിയെ റിസർവ് ബാങ്കിന്റെ എതിർപ്പിനെ വക വയ്ക്കാതെ നെഞ്ചത്തു കുത്തി വച്ചതു..അതു എന്തിനാണെന്നു വഴിയേ പറയാം..

മുൻപത്തെ സർക്കാരുകളും റിസർവ് ബാങ്കും തമ്മിൽ അടിയുണ്ടായിരുന്നു എങ്കിലും അവരൊന്നും ഷെഡ്യൂൾ 7 എടുത്തു ഉപയോഗിക്കും എന്നു പറയുന്നിടം വരെ രംഗം വഷളാക്കാൻ നിന്നില്ല..പഠനങ്ങൾ തെളിയിക്കുന്നത്‌ ഏറ്റവുമുയർന്ന "പലിശ നിരക്കു" നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണു ഇന്ത്യ..ഈ ഒരൊറ്റ കാരണം കൊണ്ടു വായ്പ്പയെടുക്കാൻ വ്യവസായ മേഖലയ്ക്കു കഴിയുന്നില്ല അവയൊക്കെ മാന്ദ്യത്തിലാണു. ഭരണത്തിൽ കയറി 2 കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞിട്ടു തൊഴിൽ വളർച്ചാ നിരക്കു താഴോട്ടാണു. പോരാത്തതിനു ജി എസ് ടി യുടെ അനവസരത്തിലുള്ള അനുചിതമായ നടപ്പിലാക്കൽ സമ്പദ് ഘടനയ്ക്കു മാരകമായ പ്രഹരമേല്പിച്ചിരിക്കുന്നു..ഇന്ത്യയുടെ ജി ഡി പി യുടെ 45 % അനൗപചാരിക മേഖലയിലാണു സ്രിഷ്ടിക്കപ്പെട്ടിരിക്കുന്നതു 90 % കൂടുതലും തൊഴിൽ അവസരങ്ങൾ ആ മേഖലയിലാണുള്ളത്.. അതു മോദിജി ഒരു വിധം തകർത്തിട്ടേക്കുകയാണ്‌.. ഇതിന്റെ പുനരുദ്ധാരണത്തിനു വലിയ തുക പമ്പ് ചെയ്യേണ്ടി വരും. അതിനു റിസർവ്വ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്നും അടിച്ചു മാറ്റുകയെ മോദിജിക്കു വഴിയുള്ളൂ..

ഈ കരുതൽ ധനം ഉപയോഗിച്ചു റിസർവ് ബാങ്ക് എന്തൊക്കെ ചെയ്യുന്നു എന്നു നോക്കാം..

* രൂപയുടെ മൂല്യം ഇടിയാതെ സൂക്ഷിക്കുക.

* സ്വർണ്ണത്തിനു രൂപയിൽ ഉള്ള മൂല്യം കുറയാതെ നോക്കുക.

* കടപത്രങ്ങളുടെ ചാഞ്ചാട്ടത്തെ അതിജീവിക്കുക.

*നോട്ട് നിരോധനം പോലെയുള്ള മണ്ടത്തരങ്ങൾ കാട്ടുമ്പോൾ ദുരന്തത്തെ ആവുന്നത്ര തടഞ്ഞു നിർത്തുക.

* പൊളിയുന്ന ബാങ്കുകളിലെ നിക്ഷേപ കർക്കു ഇന്ഷുർ ചെയ്ത പണം തിരികെ കൊടുക്കാൻ..

* ഇന്ത്യൻ കറന്സിയിലുള്ള വിശ്വാസം നില നിർത്തുക..

കരുതൽ ധനം ഇല്ലാതായാൽ റിസർവ് ബാങ്ക് ഇതൊക്കെ എവിടുന്നു എടുത്തു ചെയ്യും...??

സാധാരണ റിസർവ് ബാങ്ക് ലാഭത്തിൽ നിന്നും കുറച്ചു റിസർവിലേക്കു മാറ്റിയ ശേഷം ബാക്കി കേന്ദ്ര സർക്കാരിനു കൊടുക്കുകയാണു പതിവു.. മോദി കേറിയതിനു ശേഷം റിസർവിലേക്കുള്ള പണം കൂടി കേന്ദ്ര സർക്കാർ കൊണ്ടു പോകുകയാണു...അതായതു ഇപ്പൊൾ ബാങ്ക് ലാഭം ഇല്ലാതെയാണു പ്രവർത്തിക്കുന്നതു.

മുൻപുള്ള സർക്കാറുകൾ ഇങ്ങനെ ഒരു സംഗതി ചെയ്തിരുന്നില്ല കാരണം വിത്തെടുത്തു ചോറു വച്ചാലുള്ള അപകടം അവർക്കു അറിയാമായിരുന്നു...

അന്നില്ലാതിരുന്ന എന്ത് പ്രതിസന്ധിയുടെ പേരിലാണു മോദിജി ഇതൊക്കെ കാട്ടികൂട്ടുന്നത് എന്നു ചോദിച്ചാൽ സിംപിൾ ആയി പറയാം "നോട്ടു നിരോധനം എന്ന മണ്ടത്തരത്തിലൂടെ തകർന്നു അടിഞ്ഞ അനൗപചാരിക മേഖലയെ പുനരുദ്ധരിക്കാൻ..മണ്ടത്തരം കാട്ടിയിട്ടു അതിൽ നിന്നും രക്ഷ്യപ്പെടാൻ വീണ്ടും മണ്ടത്തരം കാട്ടുന്നു എന്നു വേണേൽ പറയാം..ചുരുക്കത്തിൽ റിസർവ് ബാങ്ക് കൊള്ളായടിക്കുക ഇന്ത്യൻ കറൻസിക്കു പേപ്പറിന്റെ പോലും വിലയില്ലാതെയാക്കുക...ഇതൊക്കെ സംഘ മിത്രങ്ങൾക്കു മനസ്സിൽ ആകുന്നുണ്ടോ ആവോ ??..
Lena Dewis Daniel



Article URL:







Quick Links

kizhakkambalam 20 20 - Kitex Sabu - Panchayath election - administration

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിര... Continue reading


ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.

ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു. അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും. ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായി... Continue reading


ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.

# എവിടെപോയാലുംപിടിച്ചുപറി ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്. # വയനാട് വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവ... Continue reading


#പൊന്നുവിന്_നീതി_കിട്ടണം - ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരൻ യൂദാസും

ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരന് യൂദാസും,, പിന്നെ യഹൂദാ പടയാളികളുടെ മുമ്പാകെ അറക്ക പെടുവാൻ പോകുന്ന ഒരു കുഞ്ഞാടിനെ പോലെ.. നമ്മുടെ പൊന്നു നിൽക്കുന്നത് കണ്ടില്ലേ  ... ഇവിടെ മതമില്ല ,ജാതിയില്ല വർ... Continue reading


കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..

കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..   1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ... Continue reading