Home | Community Wall | 

Kandathum Kettathum
Posted On: 14/10/19 13:00
മദ്യത്തിന്റെ ഉപഭോഗം വളരെ കൂടി, സ്ലീപ്പിങ് പിൽസിന്റെ ആവശ്യക്കാരുടെ എണ്ണം വർധിച്ചു

 

Mathew samuel
ആരെയും ഭയപ്പെടുത്താൻ അല്ല പറയുന്നത്. മുംബൈയിൽ നല്ലപോലെ പ്രവർത്തിച്ച ഒരു ബാങ്ക് പൊളിഞ്ഞു. അതിന്റെ രൂക്ഷത നിങ്ങൾ ടീവിയിൽ കൂടി കണ്ടു കാണും. ദിനംപ്രതി സ്റ്റോക്ക് എക്സ്ചേഞ്ച് താഴോട്ട് കുതിക്കുകയാണ്. മാർക്കറ്റ് എല്ലാം ഡൌൺ ആണ്. നിക്ഷേപകർ പണം പിൻവലിച്ചു പുറം നാടുകളിലേക്കു വലിയുന്നു, മാർക്കറ്റ് തിരികെ വരില്ല എന്ന പ്രതീക്ഷ, ആൾക്കാരുടെ കൈയിൽ പണമില്ല. ഡൽഹിയിൽ മാസം ഒരു ലക്ഷം ഒന്നര ലക്ഷം ശമ്പളം കിട്ടുന്നവർ പോലും വീട്ടിലെ പാർക്കിങ്ങിൽ നിന്നും കാർ എടുക്കുന്നില്ല.പെട്രോൾ പമ്പിന്റെ മുന്നിലുള്ള പഴയ ക്യു കാണാൻ കഴിയുന്നില്ല, മെട്രോയെയാണ് പൂർണമായും ആശ്രയിക്കുന്നത്, അല്ലെങ്കിൽ ചാർട്ടേഡ് ബസ്‌, അല്ലെകിൽ ആപ്പ് ടാക്സി ഷെറിങ്, ബാങ്കുകളിൽ ബിസിനസ്സും നടക്കുന്നില്ല, ഇ എം ഐ ഏറ്റവും കൂടുതൽ മുടങ്ങിയ മാസങ്ങൾ, ബാങ്ക് മാനേജർമാർ റോഡിൽ ഇറങ്ങി ഇൻഷുറൻസ് ആൾക്കാരെ ചേർക്കുന്നു..അങ്ങനെ ഒരു ഗതികേടിൽ.. ചെറുകിട കച്ചവടക്കാർ പകുതി താഴ്ത്തിയ ഷട്ടർ ഇട്ട് സമയം കൊല്ലുന്നു, ആരും ഒരു പണമിടപാടിനും തയ്യാറല്ല...

ദീപാവലി ഒരു വലിയ ആഘോഷമാണ് ഇവിടെ, എന്നാലും മാർക്കറ്റുകൾ കാലിയാണ്. സ്വീറ്റ്സ്‌ പോലും വാങ്ങാൻ ആൾക്കാർ വരുന്നില്ല. എന്റെ വീടിന്റെ തൊട്ട് അടുത്തുള്ള യെസ് ബാങ്ക് ബ്രാഞ്ച് പൊളിയുന്ന ഭീതിയിൽ നിൽക്കുന്നു, പല ബാങ്കുകളും പൊളിയുമെന്നു പറയുന്നു, പല അറിയപ്പെടുന്ന കോർപ്പറേറ്റുകളും പൊളിഞ്ഞു പാളീസായി - സിഎംഡി ഉൾപ്പെടെ ജയിലിൽ പോയി. ചിലർ പോകാൻ നിൽക്കുന്നു...

ഇന്ത്യയുടെ ഫിനാൻഷ്യൽ ഹബ് എന്ന് പറയുന്ന മുംബൈ വല്ലാതെ തകർന്നു നിൽക്കുകയാണ്. പല കോർപ്പറേറ്റ് സ്ഥാപനങ്ങളും സീനിയർ ലെവലിൽ ശബളം കൊടുത്തിട്ടു മാസങ്ങളായി. ഡൽഹി -മുംബൈ റൂട്ടിൽ ഫ്‌ളൈറ്റുകൾ ഫുൾ ലോഡിൽ ഓടിയത് കാലിയായിട്ടാണ് ഓടുന്നത്. സിറ്റികളിൽ മദ്യത്തിന്റെ ഉപഭോഗം വളരെ കൂടി, സ്ലീപ്പിങ് പിൽസിന്റെ ആവശ്യക്കാരുടെ എണ്ണം വർധിച്ചു...

എന്താവും നാളെ? - കാത്തിരുന്നു കാണാം...




Article URL:







Quick Links

kizhakkambalam 20 20 - Kitex Sabu - Panchayath election - administration

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിര... Continue reading


ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.

ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു. അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും. ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായി... Continue reading


ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.

# എവിടെപോയാലുംപിടിച്ചുപറി ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്. # വയനാട് വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവ... Continue reading


#പൊന്നുവിന്_നീതി_കിട്ടണം - ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരൻ യൂദാസും

ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരന് യൂദാസും,, പിന്നെ യഹൂദാ പടയാളികളുടെ മുമ്പാകെ അറക്ക പെടുവാൻ പോകുന്ന ഒരു കുഞ്ഞാടിനെ പോലെ.. നമ്മുടെ പൊന്നു നിൽക്കുന്നത് കണ്ടില്ലേ  ... ഇവിടെ മതമില്ല ,ജാതിയില്ല വർ... Continue reading


കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..

കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..   1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ... Continue reading